ആഘോഷ ദിവസങ്ങളിലും കൊവിഡ് പ്രോട്ടോക്കോൾ കൃത്യമായി പാലിക്കണമെന്ന് കേന്ദ്രം

ആഘോഷ ദിവസങ്ങളിലും കൊവിഡ് പ്രോട്ടോക്കോൾ കൃത്യമായി പാലിക്കണമെന്ന് കേന്ദ്ര സർക്കാർ മുന്നറിയിപ്പ് നൽകി. ദീപാവലി ദിവസങ്ങളിൽ പരമാവധി ആൾക്കൂട്ടങ്ങൾ ഒഴിവാക്കണമെന്നും വീടുകളിൽ മാത്രമായി ആഘോഷ പരിപാടികൾ ചുരുക്കാൻ ശ്രമിക്കണമെന്നും മന്ത്രാലയം കൂട്ടി ചേർത്തു.

അതേസമയം, വാക്സിൻ വിതരണം അവലോകനം ചെയ്യാൻ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിൽ സംസ്ഥാനങ്ങളുടെ യോഗം ഇന്ന് ചേരും. വാക്സിൻ വിതരണം ദേശീയ ശരാശരിയേക്കാൾ കുറഞ്ഞ സംസ്ഥാനങ്ങളുടെ യോഗമാണ് ഇന്ന് ചേരുന്നത്.

ദേശീയ ശരാശരിയേക്കാൾ താഴെ വാക്സിൻ വിതരണം നടത്തുന്ന സംസ്ഥാനങ്ങളായ തമിഴ്നാട് , പശ്ചിമബംഗാൾ ഉത്തർപ്രദേശ്, മഹാരാഷ്ട്ര ബീഹാർ തുടങ്ങിയ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാർ യോഗത്തിൽ പങ്കെടുക്കും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News