കാരവൻ ടൂറിസം പദ്ധതിയുമായി കൈകോര്‍ത്ത് ബോബി ചെമ്മണ്ണൂര്‍

ബോബി ചെമ്മണൂർ ഇന്റർനാഷണൽ ഗ്രൂപ്പിന്റെ ഭാഗമായ ബോബി ടൂർസ് ആൻഡ് ട്രാവൽസ് കേരളത്തിലാദ്യമായി കാരവൻ ടൂറിസം പദ്ധതിക്ക് തുടക്കമിടുന്നു. തിരുവനന്തപുരം ശംഖുംമുഖം പാർക്കിൽ നടന്ന ചടങ്ങിൽ ടൂറിസം മന്ത്രി പി.എ. മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു.

സംസ്ഥാന ടൂറിസം വകുപ്പിന്റെ ‘കാരവൻ കേരള” പദ്ധതിയുമായി ചേർന്നാണ് ബോബി ടൂർസ് ആൻഡ് ട്രാവൽസിന്റെ പദ്ധതി. സഞ്ചരിക്കുന്ന ആഡംബര വാഹനത്തിൽ കുടുംബത്തോടൊപ്പം താമസിക്കാവുന്നതും അത്യാധുനിക സവിശേഷതകൾ ഉള്‍ക്കൊള്ളുന്നതുമാണ്  കാരവന്‍.

ഓരോ പൗരനും വിചാരിച്ചാൽ കേരളം ഒരു ടൂറിസ്റ്റ് സംസ്ഥാനമായി മാറുമെന്ന് ടൂറിസം മന്ത്രി പി.എ. മുഹമ്മദ് റിയാസ് ബോബിബി ടൂർസ് and ട്രാവൽസിന്റെ കാരവാൻ  പദ്ധതി ഉദ്ഘാടനം ചെയ്ത് കൊണ്ട് പറഞ്ഞു.

ടൂറിസം മേഖലയിൽ അനന്ത സാധ്യതകൾ കേരളത്തിന്ന് ഉണ്ടെന്ന് ബോബി ചെമ്മണൂർ പറഞ്ഞു.

തിരുവനന്തപുരം ശംഖുംമുഖം പാർക്കിൽ നടന്ന ചടങ്ങിൽ ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു കാരവൻ ഫ്ളാഗ് ഓഫ് ചെയ്തു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News