ജോജു ജോര്‍ജിനെതിരെ നടന്ന ആക്രമണം; കൂടുതല്‍ അറസ്റ്റ് ഇന്നുണ്ടാകുമെന്ന് പൊലീസ്

നടന്‍ ജോജു ജോര്‍ജിനെതിരെ നടന്ന ആക്രമണത്തില്‍ കൂടുതല്‍ അറസ്റ്റ് ഇന്നുണ്ടാകുമെന്ന് പൊലീസ്. ജോജുവിന്റെ വാഹനം തകര്‍ത്ത കേസില്‍ മുന്‍ മേയര്‍ ടോണി ചെമ്മണി ഉള്‍പ്പടെ 6 പേരെ കൂടി ഇനിയും പിടികൂടാനുണ്ട്. ഇവരെ വൈകാതെ തന്നെ പിടികൂടുമെന്നും പൊലീസ് അറിയിച്ചു.

നടന്‍ ജോജു ജോര്‍ജിന്റെ കാര്‍ തകര്‍ത്ത സംഭവത്തിലും കോണ്‍ഗ്രസിന്റെ പ്രതിഷേധവുമായി ബന്ധപ്പെട്ടും നിലവില്‍ രണ്ട് കേസുകളാണ് പൊലീസ് രജിസ്റ്റര്‍ ചെയ്തത്. ഇതില്‍ ജോജുജോര്‍ജിന്റെ കാര്‍ തല്ലി തകര്‍ത്ത കേസില്‍ കഴിഞ്ഞ ദിവസം ഐഎന്‍ടിയുസി നേതാവ് പി ജി ജോസഫിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

ഇതിനു പുറമേ മുന്‍ മേയര്‍ ടോണി ചമ്മണി ഉള്‍പ്പടെ 6 പേരാണ് ഇനി പിടിയിലാകാനുള്ളത്. ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തതിനു പിന്നാലെ ടോണി ചെമ്മണി ഉള്‍പ്പടെയുള്ള പ്രതികള്‍ ഒളിവില്‍ പോയിരുന്നു. ഇവരുടെ അറസ്റ്റും വൈകാതെ ഉണ്ടായേക്കുമെന്നാണ് സൂചന.

അതേസമയം അനുവാദമില്ലാതെ റോഡുപരോധിച്ച സംഭവത്തില്‍ 15 കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെയും കണ്ടാലറിയാവുന്ന 50 പേര്‍ക്കെതിരെയും പോലിസ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. ഇവര്‍ക്കെതിരെയും കടുത്ത നടപടികളുണ്ടാകും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News