ഉപതെരഞ്ഞെടുപ്പില്‍ കാലിടറി; അടുത്ത തെരഞ്ഞെടുപ്പില്‍ കരകയറാന്‍ പുതിയ തന്ത്രങ്ങള്‍ മെനഞ്ഞ് ബിജെപി

ഉപതെരഞ്ഞെടുപ്പില്‍ കാലിടറിയതോടെ അടുത്ത വര്‍ഷം നടക്കേണ്ട തെരഞ്ഞെടുപ്പില്‍ പുതിയ നീക്കങ്ങള്‍ക്ക് കോപ്പ് കൂട്ടി ബിജെപി. കര്‍ഷക സമരം അലയടിച്ച രാജസ്ഥാന്‍, ഹരിയാന, ഹിമാചല്‍, ഉള്‍പ്പെടെയുള്ള സംസ്ഥാനഗങ്ങളില്‍ വന്‍ തിരിച്ചടി നേരിട്ടതോടെയാണ് ബിജെപിക്ക് ആശങ്ക വര്‍ധിച്ചത്.

അതേസമയം കോണ്‍ഗ്രസിനും, തൃണമൂല്‍ കോണ്ഗ്രസിനും ഏറെക്കുറെ ആശ്വാസം പകരുന്നതായിരുന്നു ഹിമാചല്‍, രാജസ്ഥാന്‍, ബംഗാള്‍ ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളിലെ ഉപതെരഞ്ഞെടുപ്പ് ഫലം..

29 നിയമസഭാ മണ്ഡലങ്ങളിലേക്കും, 3 ലോക്‌സഭ മണ്ഡലങ്ങളിലേക്കും നടന്ന തെരഞ്ഞെടുപ്പിലെ ജനവിധി ബിജെപിക്ക് അടുത്ത വര്‍ഷം നടക്കുന്നിരിക്കുന്ന തെരഞ്ഞെടുപ്പുകളില്‍ ആശങ്ക നല്‍കുന്നുണ്ട്. കര്‍ഷക സമരം കൊടുംപിരി കൊണ്ടു നടക്കുന്ന ദില്ലിയുടെ അതിര്‍ത്തി സംസ്ഥാങ്ങളിലാണ് ബിജെപി ജനരോഷം കൂടുതല്‍ അറിഞ്ഞത്.

ഹരിയാനയില്‍ കാര്‍ഷിക നിയമങ്ങളില്‍ പ്രതിഷേധിച്ചു എംഎല്‍എ സ്ഥാനം രാജി വെച്ച അഭയ് സിങ് ചൗട്ടാലയെയാണ് ജനങ്ങള്‍ വിജയിപ്പിച്ചത്. ഹരിയനക്ക് പുറമേ രാജസ്ഥാന്‍, ഹിമാചല്‍ സംസ്ഥാനങ്ങളിലും വലിയ തിരിച്ചടി നേരിട്ടത് ബിജെപിക്ക് ഇരട്ടിപ്രരഹരമായി. രാജസ്ഥാനില്‍ ബിജെപിയുടെ ശക്തികേന്ദ്രമായ ധരിയാബാദില്‍ ബിജെപി മൂന്നാം സ്ഥാനം മാത്രമാണ് കരസ്ഥമാക്കിയത്.

ബംഗാളില്‍ രണ്ട് സിറ്റിംഗ് സീറ്റും, കര്‍ണാടകയില്‍ മുഖ്യമന്ത്രി ബാസവരാജ് ബൊമേയുടെ തട്ടകവും കൈവിട്ട ബിജെപി ദാദ്ര നഗര്‍ ഹവേലിയിലും, ഹിമാചലിലും തിരിച്ചടി നേരിട്ടു. ഇതോടെ അടുത്ത വര്‍ഷത്തെ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് ബിജെപിക്ക് ശക്തമായ നീക്കങ്ങളാകും നടത്തേണ്ടി വരിക.

അതേസമയം തൃണമൂല്‍ കോണ്‍ഗ്രസിനും, കോണ്‍ഗ്രസിനും ഏറെക്കുറെ ആശ്വസിക്കാവുന്നതാണ് തെരഞ്ഞെടുപ്പ് ഫലം. ഹിമചലും, രാജസ്ഥാനുമൊക്കെ കോണ്‍ഗ്രസിനും പ്രതീക്ഷ നല്കുന്നുണ്ട്. ഈ തെരഞ്ഞെടുപ്പ് ഫലത്തിന്റെ അടിസ്ഥാനത്തിലാകും തുടര്‍ നീക്കങ്ങള്‍ ആസൂത്രണം ചെയ്യുക.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here