ജോജു ജോര്‍ജിന്റെ കാര്‍ തകര്‍ത്ത കേസ്; അറസ്റ്റിലായ പി ജി ജോസഫിനെതിരെ കൂടുതല്‍ പരാതികള്‍

നടന്‍ ജോജു ജോര്‍ജിന്റെ കാര്‍ തകര്‍ത്ത കേസില്‍ അറസ്റ്റിലായ ഐഎന്‍ടിയുസി നേതാവ് പി ജി ജോസഫിനെതിരെ കൂടുതല്‍ പരാതികള്‍. വൈറ്റില സ്വദേശി അനില്‍ പ്രഭയാണ് പരാതിയുമായി രംഗത്തെത്തിയത്.

മുന്‍പ് കാനനിര്‍മ്മാണവുമായി ബന്ധപ്പെട്ട പരാതിയില്‍ ജോസഫ് തന്നെയും അമ്മയേയും മര്‍ദിച്ചതായി അനില്‍ പ്രഭ പറഞ്ഞു. തുടര്‍ന്ന് സംഭവത്തില്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നുവെന്നും പൊലീസ് മധ്യസ്ഥതയിലാണ് പ്രശ്‌നം പരിഹരിച്ചതെന്നും അനില്‍ പ്രഭ കൈരളി ന്യൂസിനോട് പറഞ്ഞു.

ജോജു ജോര്‍ജിന്‍റെ കാര്‍ തകര്‍ത്ത കേസില്‍ ചൊവ്വാ‍ഴ്ച്ച അറസ്റ്റിലായ ഐഎന്‍ടിയുസി നേതാവ് പിജി ജോസഫ് മുന്‍പും നിരവധി ക്രിമിനല്‍ പ്രവര്‍ത്തനങ്ങള്‍ നടത്തിയിരുന്നതായാണ് വൈറ്റില സ്വദേശി അനില്‍ പ്രഭ പറയുന്നത്.

മുന്‍പ് കൊച്ചി കോര്‍പ്പറേഷന്‍റെ 52ആം ഡിവിഷനിലെ കാന നിര്‍മ്മാണവുമായി ബന്ധപ്പെട്ട പരാതിയില്‍ കോണ്‍ഗ്രസ് കൗണ്‍സിലറുടെ ഭര്‍ത്താവു കൂടിയായ ജോസഫ് തന്നെയും അമ്മയേയും മര്‍ദ്ധിച്ചതായി അനിലില്‍ പറഞ്ഞു.

ജോസഫിന്‍റെ ആക്രമണത്തില്‍ പരിക്കേറ്റ അനിലിന്‍ ഇന്നും ശാരീരക ബുന്ധിമുട്ടുകളുണ്ട്. സംഭവത്തില്‍ പോലിസില്‍ പരാതി നല്‍കിയിരുന്നെങ്കിലും ജോസഫ് അമ്മയോടു മാപ്പു പറഞ്ഞതോടെയാണ് പരാതി പിന്‍ വലിച്ചതെന്ന് അനില്‍ പറഞ്ഞു.

ജോജുവിന്‍റെ കാര്‍ തകര്‍ത്ത കേസില്‍ ഒളിവില്‍പോയ ജോസഫിനെ ചൊവ്വാ‍ഴ്ച്ചയാണ് പോലിസ് പിടികൂടിയത്. കാറിന്‍റെ ചില്ലു തകര്‍ക്കുന്നതിനിടെ ജോസഫിന്‍റെ വലതു കൈക്കേറ്റ പരിക്കാണ് പ്രതിയെ പിടികൂടാന്‍ പോലിസിനെ സഹായിച്ചത്.

കേസില്‍ ക‍ഴിഞ്ഞ ദിവസമാണ് പി ജി ജോസഫിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്.  ഇയാൾ കഴിഞ്ഞ ദിവസം നടന്ന റോഡ് ഉപരോധ സമരത്തിൽ പങ്കെടുത്തിരുന്നു. സമരത്തിന്റെ ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണ് ഇയാളെ കുറിച്ചുള്ള സൂചനകൾ പൊലീസിന് ലഭിച്ചത്.

ജോസഫിന്റെ വലത് കൈയിൽ കണ്ടെത്തിയ മുറിവ് ജോജുവിന്റെ വാഹനം തകർത്തപ്പോളുണ്ടായതെന്നാണ് പൊലീസ് നിഗമനം. അതേസമയം, അനുമതിയില്ലാതെ റോഡ് ഉപരോധിച്ച കേസില്‍ 15 കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിയും കണ്ടാലറിയാവുന്ന 50 പേര്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട്.

അനുമതിയില്ലാതെ റോഡ് ഉപരോധിച്ച കേസില്‍ ഡിസിസി പ്രസിഡന്‍റ് മുഹമ്മദ് ഷിയാസാണ് ഒന്നാം പ്രതി. വി ജെ പൗലോസും കൊടിക്കുന്നില്‍ സുരേഷുമാണ് രണ്ടും മൂന്നും പ്രതികള്‍. വി പി സജീന്ദ്രന്‍, ദീപ്തി മേരി വര്‍ഗ്ഗീസ്, എന്‍ വേണുഗോപാല്‍, ഡൊമിനികി പ്രസന്‍റേഷന്‍, സേവിയര്‍ തായങ്കരി, മുഹമ്മദ് കുട്ടി മാസ്റ്റര്‍ ഉള്‍പ്പെടെ ഉപരോധത്തിന് നേതൃത്വം നല്‍കിയ 15 പേര്‍ക്കെതിരെയും കണ്ടാലറിയാവുന്ന 50 പേര്‍ക്കെതിരെയുമാണ് കേസ്.

പ്രതികള്‍ എത്ര ഉന്നതരായാലും കര്‍ശനമായ നടപടിയുണ്ടാകുമെന്ന് കമ്മീഷണര്‍ അറിയിച്ചു. അന്യായമായി സംഘം ചേരല്‍, മാര്‍ഗ്ഗതടസം സൃഷ്ടിക്കുക തുടങ്ങിയ വിവിധ വകുപ്പുകള്‍ പ്രകാരമാണ് കേസ്. അതേസമയം ജോജുവിനെതിരായി മഹിളാ കോണ്‍ഗ്രസ് നല്‍കിയ പരാതിയില്‍ ക‍ഴമ്പില്ലെന്നും പൊലീസ് അറിയിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News