കുട്ടികള്‍ക്ക് പ്രചോദനമാകുക എന്നതാണ് തന്റെ ലക്ഷ്യം; പി ആര്‍ ശ്രീജേഷ്

സ്വപ്‌നത്തേക്കാള്‍ അതീതമായ നേട്ടമാണ് തനിക്ക് ലഭിച്ചതെന്ന് പി ആര്‍ ശ്രീജിത്ത്‌. ഖേല്‍രത്‌ന പുരസ്‌കാരത്തില്‍ സന്തോഷമുണ്ടെന്നും പി.ആര്‍.ശ്രീജേഷ് പറഞ്ഞു. കുട്ടികള്‍ക്ക് പ്രചോദനമാകുക ലക്ഷ്യമെന്ന് ശ്രീജേഷ്. ഇന്ത്യക്ക് വേണ്ടി കൂടുതല്‍ കളിക്കുക ,കൂടുതല്‍ മെഡലുകള്‍ നേടുക എന്നതാണ് തന്റെ ലക്ഷ്യമെന്നും കൂടുതല്‍ കുട്ടികളെ ഹോക്കി കളിക്കാന്‍ പ്രേരിപ്പിക്കുമെന്നും ശ്രീജിത്ത് പറഞ്ഞു.

കുട്ടികളുടെ കഴിവുകളെ ചെറുപ്പത്തിലെ കണ്ടെത്തി പരിശീലനം നല്‍കണം. കൂടുതല്‍ പരിശീലന കേന്ദ്രങ്ങള്‍ വേണം. സാണ്‍ അടിസ്ഥാനത്തില്‍ സ്റ്റേഡിയങ്ങള്‍ ഉണ്ടാക്കണമെന്നും ശ്രീജേഷ് മാധ്യമങ്ങളോട് പറഞ്ഞു. ധ്യാന്‍ചന്ദിന്റെ പേര് ഖേല്‍രത്‌നക്കൊപ്പം ചേര്‍ത്തതില്‍ അഭിമാനമുണ്ട്.

കൂടുതല്‍ മത്സരങ്ങള്‍ ഇന്ത്യക്കായി കളിക്കണമെന്നാണ് ആഗ്രഹം. കോമണ്‍വെല്‍ത്ത്, ഏഷ്യന്‍ ഗെയിംസ് എന്നിവയ്ക്കു വേണ്ടി തയ്യാറെടുക്കുകയാണെന്നും ശ്രീജേഷ് പറഞ്ഞു. ഒന്നോ രണ്ടോ ഹോക്കി സ്റ്റേഡിയം പോരാ. മേഖല തിരിച്ചെങ്കിലും സ്റ്റേഡിയം വരണം. കൂടുതല്‍ പേര്‍ക്ക് അവസരം കിട്ടണമെന്നും ശ്രീജേഷ് പറഞ്ഞു.

 ഇന്ത്യൻ ഹോക്കി താരവും മലയാളിയുമായ പി ആർ ശ്രീജേഷ് ഉൾപ്പടെ 12 പേർ ഖേൽരത്ന പുരസ്കാരം നേടിയിരുന്നു. മേജർ ധ്യാൻ ചന്ദ് അവാർഡ് ഫോർ ലൈഫ് ടൈം അച്ചീവ്മെൻ്റ് പുരസ്കാരം നേടിയവരുടെ പട്ടികയിൽ മലയാളിയായ ബോക്സിങ് താരം കെസി ലേഖയും ദ്രോണാചാര്യ പുരസ്കാരം നേടിയവരുടെ പട്ടികയിൽ മലയാളികളായ രാധാകൃഷ്ണൻ നായർ, ടിപി ഔസേപ്പ് എന്നിവരും ഇടം പിടിച്ചു. നവംബർ 13ന് രാഷ്ട്രപതി ഭവനിൽ വെച്ച് നടക്കുന്ന ചടങ്ങിൽ പുരസ്കാരങ്ങൾ വിതരണം ചെയ്യും.

ഒളിംപിക്സ് ഹോക്കിയിൽ രാജ്യത്തിൻ്റെ ഗോൾ വല കാത്ത പി ആർ ശ്രീജേഷ് ഉൾപ്പടെ 12 പേരാണ് ഈ വർഷത്തെ ധ്യാൻ ചന്ദ് ഖേൽരത്ന പുരസ്കാരത്തിന് അർഹരായത്. ഖേൽരത്ന പുരസ്കാരം ധ്യാൻ ചന്ദിൻ്റെ പേരിലേക്ക് മാറ്റിയ ശേഷം പുരസ്കാരം നേടുന്ന ആദ്യ മലയാളിയും ഹോക്കി താരവും ആണ് ശ്രീജേഷ്. ഇത് വരെ ശ്രീജേഷ് ഉൾപ്പടെ 3 മലയാളികൾ ആണ് ഖേൽരത്ന പുരസ്കാരത്തിന് അർഹരായിട്ടുള്ളത്.

ഇന്ത്യക്ക് ഒളിമ്പിക്സിൽ സ്വർണമെഡൽ നേടി തന്ന നീരജ് ചോപ്ര, ഇന്ത്യൻ ക്രിക്കറ്റ് താരം മിതാലി രാജ്, ഇന്ത്യൻ ഫുട്ബോൾ ടീം ക്യാപ്റ്റൻ സുനിൽ ഛേത്രി,ഗുസ്തി താരം രവി കുമാർ, ബോക്സിങ് താരം ലവ്ലീന എന്നിവരും ഖേൽരത്ന നേടിയവരുടെ പട്ടികയിൽ ഉണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News