ADVERTISEMENT
കൊവിഡ് പ്രതിസന്ധിക്കിടയിലും യുവതയുടെ നിശ്ചയദാര്‍ഢ്യത്തിലുയര്‍ന്ന യൗവ്വനകേന്ദ്രം നാടിനായി സജ്ജം. കൊല്ലത്തെ ഡിവൈഎഫ്‌ഐ ജില്ലാ യൂത്ത് സെന്റര്‍ ഇന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ യുവതയ്ക്ക് സമര്‍പ്പിക്കും. സമരസംഘടനാ പ്രവര്‍ത്തനങ്ങള്‍ക്കൊപ്പം ഡിവൈഎഫ്‌ഐയുടെ സന്നദ്ധസേവനപ്രവര്‍ത്തനങ്ങളുടെയും കേന്ദ്രമായി കൊല്ലത്തെ യൂത്ത് സെന്റര്‍ മാറും.
ജില്ലാ ആശുപത്രിയില്‍ ഉള്‍പ്പെടെ സൗജന്യ പൊതിച്ചോറ് വിതരണം ചെയ്യുന്ന ഹൃദയസ്പര്‍ശം പദ്ധതി, രക്തദാന ഹെല്‍പ്പ് സെന്റര്‍, ആംബുലന്‍സ് സേവനം തുടങ്ങിയവ യൂത്ത് സെന്റര്‍ കേന്ദ്രീകരിച്ചു നടത്തും. യുവജനങ്ങള്‍ക്ക് തൊഴില്‍, വിദ്യാഭ്യാസം, കൗണ്‍സലിങ്, കരിയര്‍ ഗൈഡന്‍സ്, മത്സരപരീക്ഷാ പരിശീലനം എന്നീ സേവനങ്ങള്‍ നല്‍കുന്ന കേന്ദ്രവും ഇവിടെ പ്രവര്‍ത്തിക്കും.
യൂത്ത് ഹെല്‍പ്പ് സെന്റര്‍, ലൈബ്രറി, കോണ്‍ഫറന്‍സ് ഹാള്‍, ഡോര്‍മിറ്ററി, സമൂഹമാധ്യമകേന്ദ്രം എന്നിവയുണ്ടാകും. ഓപ്പണ്‍ സ്റ്റേജായാണ് മുറ്റം തയ്യാറാക്കുന്നത്. പരിസ്ഥിതിസൗഹൃദമായാണ് നിര്‍മാണം. ഏത് സാഹചര്യത്തിലും ജനങള്‍ക്കൊപ്പം ഡിവൈഎഫ് ഐ ഉണ്ടാകുമെന്ന് ജില്ലാ പ്രസിഡന്റ് ശ്യാംമോഹനും സെക്രട്ടറി എസ് ആര്‍ അരുണ്‍ബാബുവും പറഞ്ഞു.
മന്ത്രിമാരായ കെ എന്‍ ബാലഗോപാല്‍, പി എ മുഹമ്മദ് റിയാസ്, സിപിഐ എം ജില്ലാ സെക്രട്ടറി എസ് സുദേവന്‍, ഡിവൈഎഫ്‌ഐ സംസ്ഥാന പ്രസിഡന്റ് എസ് സതീഷ്, സെക്രട്ടറി എ എ റഹീം തുടങ്ങിയവര്‍ പങ്കെടുക്കും. പോളയത്തോട് സിപിഐ എം ജില്ലാകമ്മിറ്റി ഓഫീസിനു സമീപം ഒമ്പതു സെന്റിലാണ് മൂന്നുനില കെട്ടിടം. യൂണിറ്റ് തലത്തില്‍ വീടുകളില്‍ വഞ്ചി സ്ഥാപിച്ചാണ് യൂത്ത് സെന്റര്‍ നിര്‍മാണത്തിന് ഫണ്ട് ശേഖരിച്ചത്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.