സംസ്ഥാനത്ത് ഇന്ന് അതിശക്തമായ മ‍ഴയ്ക്ക് സാധ്യത ; വിവിധ ജില്ലകളില്‍ അലേര്‍ട്ടുകള്‍

സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദ്ദം ഇന്ന് അറബിക്കടലിലേക്ക് എത്തും എന്നാണ് വിലയിരുത്തൽ. ന്യൂനമർദ്ദം ശക്തമാക്കുന്നതിന്റെ ഭാഗമായാണ് സംസ്ഥാനത്ത് മഴ കനക്കുന്നത്.

തിരുവനന്തപുരം, കൊല്ലം ,പത്തനംതിട്ട , കോട്ടയം എറണാകുളം, ഇടുക്കി , കോഴിക്കോട് വയനാട് ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട് ആണ് . ആലപ്പുഴ ,പാലക്കാട് , മലപ്പുറം ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.

വ്യാഴാഴ്ച വരെ സംസ്ഥാനത്ത് മഴ തുടർന്നേക്കും ശക്തമായ കാറ്റിനും ഇടിമിന്നലും സാധ്യതയുണ്ട്. മത്സ്യതൊഴിലാളികൾ കടലിൽ പോകരുതെന്നും മുന്നറിയിപ്പുണ്ട്.

അതേസമയം മുല്ലപ്പെരിയാറിൽ ജലനിരപ്പ് ഉയർന്നതോടെ അടച്ച എല്ലാ ഷട്ടറുകളും വീണ്ടും തുറന്നിരുന്നു. നിലവിൽ 6 ഷട്ടറുകളിലൂടെ വെള്ളം പുറത്തേക്ക് ഒഴുക്കുന്നുണ്ട്.

6ഷട്ടറുകളും 60 സെ.മീ ഉയർത്തിയാണ് വെള്ളം ഒഴുക്കുന്നത്. നീരൊഴുക്ക് വർധിച്ചതോടെയാണ് ഷട്ടറുകൾ വീണ്ടും തുറന്നത്. ഇന്നലെ നീരൊഴുക്ക് കുറഞ്ഞതോടെ 5 ഷട്ടറുകൾ അടച്ചിരുന്നു.

രണ്ട്, മൂന്ന്, നാല് ഷട്ടറുകൾ 65 സെൻറീമീറ്റർ വീതമാണ് ഉയർത്തിയത്. ജലനിരപ്പ് വീണ്ടും ഉയരുന്ന സാഹചര്യത്തിലാണ് തമിഴ്‌നാടിന്റെ നടപടി. ഡാമിന്റെ വൃഷ്ടിപ്രദേശങ്ങളിൽ ശക്തമായ മഴ പെയ്യുന്നുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News