ബസ് വെയ്റ്റിംഗ് ഷെഡിലേക്ക് ഇടിച്ചു കയറി അപകടം

തിരുവനന്തപുരം ആര്യനാട് ഈഞ്ചപുരിയില്‍ വെയ്റ്റിംഗ് ഷെഡിലേക്ക് കെഎസ്ആര്‍ടിസി ബസ് ഇടിച്ചു കയറി 5 കുട്ടികള്‍ അടക്കം ആറുപേര്‍ക്ക് പരുക്ക്. കുട്ടികളുടെ പരുക്ക് ഗുരുതരമല്ല. തലയ്ക്ക് പരുക്കേറ്റ പ്രദേശവാസി സോമന്റെ നില ഗുരുതരമാണ്.

പാങ്കാവില്‍ നിന്ന് നെടുമങ്ങാടേക്ക് പോയ ബസ്സാണ് അപകടത്തില്‍പ്പെട്ടത്. ആര്യനാട് ഈഞ്ചപുരി ചെറുമഞ്ചല്‍ കൊടും വളവില്‍ ആണ് ബസ് കാത്തിരിപ്പ് കേന്ദ്രത്തിന്റെ ഷെല്‍ട്ടറിലിടിച്ചപ്പോള്‍ തകര്‍ന്ന് വീഴുകയായിരുന്നു.

പരിക്കേറ്റവരില്‍ പ്രദേശവാസിയായ സോമന്‍ നായറുടെ നില ഗുരുതരമാണ്. വിദ്യ, ഗൗരി, വൈശാഖ്, വൃന്ദ, മിഥുന്‍ എന്നിവരാണ് പരിക്കേറ്റ വിദ്യാര്‍ത്ഥികള്‍. കുട്ടികളുടെ പരിക്ക് ഗുരുതരമല്ലെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ് പരുക്കേറ്റവര്‍.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News