ഡെങ്കിപ്പനി: സംസ്ഥാനങ്ങളിലേക്ക് കേന്ദ്ര സര്‍ക്കാര്‍ വിദഗ്ധ സംഘത്തെ നിയോഗിക്കും

ഡെങ്കിപ്പനി വ്യാപകമായ സംസ്ഥാനങ്ങളിലേക്ക് കേന്ദ്ര സര്‍ക്കാര്‍ വിദഗ്ധ സംഘത്തെ നിയോഗിക്കും. 9 സംസ്ഥാനങ്ങളിലേക്കും കേന്ദ്ര ഭരണപ്രദേശങ്ങളിലേക്കുമാണ് ആരോഗ്യ വിദഗ്ധരുടെ സംഘത്തെ നിയോഗിക്കുക.

പഞ്ചാബ്, ഹരിയാന, രാജസ്ഥാന്‍, തമിഴ്‌നാട്, യുപി, ഉത്തരാഖണ്ഡ്, ദില്ലി, കേരളംതുടങ്ങിയ സംസ്ഥാനങ്ങൾ കേന്ദ്ര സംഘം സന്ദർശിക്കും. ഉത്തരേന്ത്യയിലെ പലസംസ്ഥാനങ്ങളിലും ഡെങ്കിപനി വ്യാപകമായിരുന്നു.

ദില്ലിയിൽ ഈ വര്‍ഷം 1,530 ഡെങ്കിപ്പനി കേസുകള്‍ റിപോര്‍ട്ട് ചെയ്തു.  ഛണ്ഡീഗഢില്‍ 33 പേര്‍ ഡെങ്കി ബാധിച്ച് മരിച്ചു..  യുപിയിലെ ഗാസിയാബാദില്‍ മാത്രം 1,000 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്.

ഈ സാഹചര്യത്തിലാണ് കേന്ദ്ര സംഘത്തെ  സംസ്ഥാനങ്ങളിലേക്ക് അയക്കാൻ കേന്ദ്രം തീരുമാനമെടുത്തത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News