പതിമൂന്നുകാരിയെ പീഡിപ്പിച്ച് മൂന്നു മാസം ഗര്‍ഭിണിയാക്കിയ രണ്ടാനച്ഛന്‍ അറസ്റ്റില്‍

പതിമൂന്നുകാരിയായ പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ രണ്ടാനച്ഛന്‍ അറസ്റ്റില്‍. വയറുവേദനയെ തുടര്‍ന്ന് പാരിപ്പള്ളി മെഡിക്കല്‍ കോളേജില്‍ പെണ്‍കുട്ടിയെ പ്രവേശിപ്പിച്ചപ്പോള്‍ നടത്തിയ പരിശോധനയിലാണ് മൂന്നുമാസം ഗര്‍ഭിണിയാണെന്ന് അറിഞ്ഞത്.

ഒളിവില്‍ പേയ പ്രതി തമിഴ്‌നാട് ആറ്റന്‍കരയിലായിരുന്നു. എന്നാല്‍ പോലീസിന്റെ സാന്നിധ്യം മനസിലാക്കിയ പ്രതി സ്ഥലത്ത് നിന്ന് മുങ്ങി ഏര്‍വാടിയിലെത്തിയിരുന്നു.

വിവിധ ജോലികള്‍ അറിയാമായിരുന്ന പ്രതി ഗള്‍ഫിലേക്ക് കടക്കാന്‍ പദ്ധതിയിട്ടിരുന്നതിനിടെയാണ് പോലീസ് പ്രതിയെ പിടികൂടിയത്. ഒളിവിലായിരുന്ന രണ്ടാനച്ഛനെ പൊലീസ് തമിഴ്നാട്ടില്‍ നിന്നാണ് അറസ്റ്റ് ചെയ്തു.

പള്ളിക്കല്‍ പൊലീസ് ആണ് പ്രതിയെ പിടികൂടിയത്. വിവരമറിഞ്ഞയുടനെ രണ്ടാനച്ഛന്‍ ഒളിവില്‍ പോകുകയായിരുന്നു. ആശുപത്രി അധികൃതര്‍ അറിയിച്ചതിനെ തുടര്‍ന്ന് സംഭവത്തില്‍ പള്ളിക്കല്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here