ലൈഫ് മിഷൻ പദ്ധതിയുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് സ്തംഭനാവസ്ഥയില്ല: മുഖ്യമന്ത്രി

ലൈഫ് മിഷൻ പദ്ധതിയുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് സ്തംഭനാവസ്ഥയില്ലെന്ന് മുഖ്യമന്ത്രി നിയമസഭയിൽ വ്യക്തമാക്കി. ലൈഫ് ഭവനപദ്ധതി കുറ്റമറ്റ രീതിയിൽ പൂർത്തിയാക്കുo.  ഇതിനായി 1037 കോടി രൂപ ബജറ്റിൽ വകയിരുത്തിയിട്ടുണ്ടെന്നും ഡിസംബർ ഒന്നിന് പുതിയ  അപേക്ഷയിന്മേലുള്ള കരട് പട്ടിക തദ്ദേശമായി പ്രസിദ്ധീകരിക്കുമെന്നും  തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എം.വി ഗോവിന്ദൻ മാഷും സഭയിൽ അറിയിച്ചു.

ഭവന രഹിതരില്ലാത്ത കേരളത്തിനായി എല്‍ഡിഎഫ് സർക്കാർ പ്രഖ്യാപിച്ച ലൈഫ് ദവന പദ്ധതിയിലെ പുതിയ അപേക്ഷകരുടെ ആശങ്ക പരിഹരിക്കണമെന്ന് ആവശ്യപെട്ട്

പ്രതിപക്ഷം അവതരിപ്പിച്ച അടിയന്തരപ്രമേയത്തിന് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി. ‘ലൈഫ്’ സർക്കാരിന്‍റെ സ്വപ്ന പദ്ധതിയാണ്. പദ്ധതിയിൽ കേരളത്തിൽ സ്തംഭനാവസ്ഥയില്ല.  ഭവന നിർമ്മാണ പദ്ധതി തുടരുകയാണെന്ന് അദ്ദേഹം സഭയിൽ അറിയിച്ചു.

ഒന്നാം പിണറായി സർക്കാർ  262409 വീടുകൾ പൂർത്തീകരിച്ചു. ഈ സർക്കാർ വന്നതിന് ശേഷം 13600 വീടുകൾ. ആകെ ഇതുവരെ  2,76,009 വീടുകൾ. ഈ വർഷം തന്നെ 87000 വീടുകൾ നൽകുമെന്നും മന്ത്രി എം.വി ഗോവിന്ദൻ മാഷ് സഭയിൽ വ്യക്തമാക്കി.

കഴിഞ്ഞ ഉമ്മൻ ചാണ്ടി സർക്കാർ 2011-16കാലഘട്ടത്തിൽ വെറും 3724 വീടുകൾ മാത്രമാണ് നൽകിയത്. ആർക്കും ആശങ്ക വേണ്ടെന്നും കുറ്റമറ്റ രീതിയിൽ പദ്ധതി പൂർത്തിയാക്കുമെന്നും മന്ത്രി പറഞ്ഞു.

ഓരോ വർഷവും ഒരു ലക്ഷം വീടാണ് ലക്ഷ്യം,അപേക്ഷകളിൽ നടപടി സ്വീകരിച്ചില്ലെന്നത് തെറ്റ്,തെരഞ്ഞെടുപ്പ് പെരുമാറ്റചട്ടവും കോവിഡും കാലതാമസമുണ്ടാക്കി,ലിസ്റ്റ് ഈ മാസം പൂർത്തിയാക്കുംഡിസംബർ 1 ന് കരട് പ്രസിദ്ധീകരിക്കും,സംബർ 15 ആദ്യ അപ്പീൽഡിസം 30 തീര്‍പ്പാക്കും. മന്ത്രി പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News