സജിത്ത് കുത്തേറ്റ് മരിച്ച സംഭവം; തിരുവനന്തപുരം സ്വദേശിയെ അറസ്റ്റ് ചെയ്തു

കാസര്‍കോട് തളങ്കരയില്‍ നിര്‍മ്മാണത്തൊഴിലാളി നെടുമങ്ങാട് സ്വദേശി സജിത്ത് കുത്തേറ്റ് മരിച്ച സംഭവത്തില്‍ തിരുവനന്തപുരം സ്വദേശി നസീറിനെ പൊലീസ് അറസ്റ്റ് ചെയ്തു. വ്യക്തിപരമായ വിരോധം കാരണമാണ് സജിത്തിനെ കൊന്നതെന്ന് നസീര്‍ പൊലീസിന് മൊഴി നല്‍കി.

ഇവര്‍ താമസിച്ചിരുന്ന വാടക വീടിന് സമീപമാണ് കുത്തേറ്റ് മരിച്ച നിലയില്‍ നാട്ടുകാര്‍ സജിത്തിനെ കണ്ടെത്തിയത്. കൊലയ്ക്ക് ശേഷം ഒളിവില്‍ പോയ നസീറിനെ പൊലീസ് പിടികൂടുകയായിരുന്നു. കാസര്‍കോട് പൊലീസാണ് കേസ് അന്വേഷിക്കുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News