കടുവയുടെ ആക്രമണത്തില്‍ അതിഥി തൊ‍ഴിലാളിക്ക് പരിക്ക്

പാലക്കാട് എടത്തനാട്ടുകരയില്‍ കടുവയുടെ ആക്രമണത്തില്‍ അതിഥി തൊ‍ഴിലാളിക്ക് പരിക്ക്. റബ്ബര്‍ തോട്ടത്തില്‍ കാടുവെട്ടുന്നതിനിടെയാണ് തൊ‍ഴിലാളികള്‍ക്കു നേരെ കടുവയുടെ ആക്രമണമുണ്ടായത്.

എടത്തനാട്ടുകര ചൂരിയോടെ സ്വകാര്യ വ്യക്തിയുടെ റബ്ബര്‍ തോട്ടത്തില്‍ മെഷീന്‍ ഉപയോഗിച്ച് കാടുവെട്ടാനെത്തിയതായിരുന്നു വെട്ടത്തൂര്‍ സ്വദേശി കുഞ്ഞാലനും അതിഥി തൊ‍ഴിലാളിയായ രാഹുലും.

ഇവര്‍ക്ക് നേരെ കടുവ ചാടി വീ‍ഴുകയായിരുന്നു. കടുവയുടെ ആക്രമണത്തില്‍ രാഹുലിന്‍റെ കൈക്ക് പരുക്കേറ്റു.
മൂന്ന് ദിവസമായി റബ്ബര്‍ തോട്ടത്തില്‍ ഇവര്‍ ജോലി ചെയ്യുന്നുണ്ട്. എന്നാല്‍ വന്യജീവികളുടെ സാന്നിധ്യമുണ്ടായിരുന്നതായി ശ്രദ്ധയില്‍പ്പെട്ടിരുന്നില്ല.

രാഹുല്‍  കടുവ ആക്രമിച്ചത്. രാവിലെ കാടുവെട്ടാനെത്തിയ തൊ‍ഴിലാളികള്‍ എടത്തനാട്ടുകരയില്‍ രണ്ട് മാസം മുന്പ് ടാപ്പിംഗ് തൊ‍ഴിലാളിയെ കടുവ ആക്രമിച്ചിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here