ഐടി പാര്‍ക്കുകളില്‍ വൈന്‍ പാര്‍ലറുകള്‍ ആരംഭിയ്ക്കുന്ന നടപടിക്രമങ്ങള്‍ തുടരും; മുഖ്യമന്ത്രി പിണറായി വിജയന്‍

ഐടി പാര്‍ക്കുകളില്‍ വൈന്‍ പാര്‍ലറുകള്‍ ആരംഭിയ്ക്കുന്ന നടപടിക്രമങ്ങള്‍ തുടരുമെന്ന് മുഖ്യമന്ത്രി. കേരളത്തിലെ ഐടി പാര്‍ക്കുകളില്‍ പബ്ബ് പോലുള്ള സൗകര്യങ്ങള്‍ ഇല്ലാത്തത് പോരായ്മയാണെന്ന് മുഖ്യമന്ത്രി പറഞ്ഞു

കമ്പനി പ്രതിനിധികള്‍ തയ്യാറാക്കുന്ന റിപ്പോര്‍ട്ടില്‍ പ്രധാന കുറവായി ചൂണ്ടിക്കാട്ടുന്നത് ഇതാണ്. ഇതിന്റെ അടിസ്ഥാനത്തിലാണ് വൈന്‍ പാര്‍ലറുകള്‍ തുടങ്ങാന്‍ തീരുമാനിച്ചതെന്നും കൊവിഡില്‍ അടച്ച് പൂട്ടിയതോടെയാണ് തുടര്‍ നടപടികള്‍ ഇല്ലാതായതെന്നും കൊവിഡ് തീരുന്ന മുറയ്ക്ക് ഇക്കാര്യം ആലോചിക്കുമെന്നും മുഖ്യമന്ത്രി സഭയില്‍ വ്യക്തമാക്കി.

മുഖ്യമന്ത്രിയുടെ വാക്കുകള്‍

സമൂഹത്തിന്റെ ഭാഗമായി വരുന്ന പ്രശ്നമാണിത്. പുതുതായി ഐടി കമ്പനികള്‍ വരുമ്പോള്‍ ആ കമ്പനികളില്‍ ജീവനക്കാരായി വരുന്ന യുവതയ്ക്ക് മറ്റ് ഐടി മേഖലകളില്‍, അല്ലെങ്കില്‍ ഐടി കേന്ദ്രങ്ങളില്‍ ലഭിക്കുന്ന സൗകര്യങ്ങള്‍ ഇവിടെ ഇല്ല എന്നത് ഒരു കുറവായി വരുന്നുണ്ട്.

കേരളത്തില്‍ പുതുതായി സ്ഥാപനങ്ങള്‍ സ്ഥാപിക്കുന്നതിന് വേണ്ടി ചില കമ്പനികള്‍ തയ്യാറായി അതിന്റെ പ്രതിനിധികളെ ഇവിടേക്ക് അയക്കുമ്പോള്‍ അവര്‍ ചില കുറവുകള്‍ ഇവിടെയുണ്ട് എന്ന റിപ്പോര്‍ട്ട് കമ്പനികള്‍ക്ക് നല്‍കുന്നുണ്ട്.

ആവശ്യമായ പബ്ബില്ല എന്നതെല്ലാമാണ് അതില്‍ പെടുന്നത്. പക്ഷേ കൊവിഡ് കാലമായതിനാല്‍ പുതുതായി പബ്ബുകള്‍ തുടങ്ങിയിട്ടില്ല. ഇനി വരുന്ന ദിവസങ്ങളില്‍ ആലോചനയുമായി മുന്നാട്ട് പോകും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News