മുല്ലപ്പെരിയാറില്‍ 2 ഷട്ടറുകള്‍ കൂടി തുറന്നു; ഇതുവരെ തുറന്നത് 8 ഷട്ടറുകള്‍

മുല്ലപ്പെരിയാറില്‍ 2 ഷട്ടറുകള്‍ കൂടി തുറന്നു. മുല്ലപ്പെരിയാറില്‍ ജലനിരപ്പ് ഉയര്‍ന്നതോടെ കൂടുതല്‍ ഷട്ടറുകള്‍ തുറന്നു. നിലവില്‍ 8 ഷട്ടറുകള്‍ ഉയര്‍ത്തി. ഇതിലൂടെ സെക്കന്റില്‍ 3981 ഘനയടി വെള്ളം പുറത്തേക്ക് ഒഴുക്കുന്നുണ്ട്.

പെരിയാര്‍ തീരദേശ വാസികള്‍ക്ക് ഇടുക്കി ജില്ലാ ഭരണകൂടം ജാഗ്രതാ നിര്‍ദ്ദേശം നല്‍കി. നേരത്തെ ഡാമിന്‍റെ ആറ്​ ഷട്ടറുകൾ 60 ​​സെ.മീറ്റർ​ ഉയർത്തിയിരുന്നു​. തുടർന്ന് സെക്കൻഡിൽ ​ 3005 ഘനയടി വെള്ളം​ മുല്ലപ്പെരിയാറിൽ നിന്ന്​ ഒഴുക്കി വിട്ടിരുന്നു​.

അണക്കെട്ടിലെ ജലനിരപ്പ്​ 138.95 അടിയായി ഉയർന്നതോടെയാണ്​ ഷട്ടറുകൾ ഉയർത്തിയത്​.  ഡാമിന്‍റെ വൃഷ്​ടി പ്രദേശങ്ങളിൽ കനത്ത മഴ തുടരുന്നുവെന്നാണ്​ റിപ്പോർട്ട്​.അണക്കെട്ടിൽ ജലനിരപ്പ് ഉയർന്നതിനെ തുടർന്നുള്ള സ്ഥിതിഗതികൾ വിലയിരുത്താൻ നിയോഗിച്ച ഉപസമിതി ചൊവ്വാഴ്ച സന്ദർശനം നടത്തിയിരുന്നു.

ചെയർമാൻ ശരവണ കുമാറിന്‍റെ നേതൃത്വത്തിൽ ഉദ്യോഗസ്ഥരായ ഹരികുമാർ, പ്രസീദ്, സാം ഇർവിൻ, കുമാർ എന്നിവരാണ് അണക്കെട്ട് സന്ദർശിച്ചത്. പ്രധാന അണക്കെട്ട്, ബേബി ഡാം, സ്പിൽവേയിൽ നിന്നും ജലം ഒഴുക്കുന്ന വി-3 ഷട്ടർ എന്നിവ ഉപസമിതി നിരീക്ഷിച്ചിരുന്നു.

അതേസമയം മുല്ലപ്പെരിയാര്‍ അണക്കെട്ടിലെ  സ്ഥിതിഗതികള്‍ വിലയിരുത്താനായി തമിഴ്‌നാട് ജലവിഭവ വകുപ്പ് മന്ത്രി ദുരൈ മുരുകന്‍ വെള്ളിയാഴ്ച അണക്കെട്ട് സന്ദര്‍ശിക്കും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News