മൈദയിലുണ്ടോ മായം? തിരിച്ചറിയാനുള്ള വഴിയിതാ

നമ്മുടെ ഭക്ഷണത്തിലെ പ്രധാന ഘടകമാണ് മൈദ. മൈദയിൽ മായമുണ്ടോ എന്ന് തിരിച്ചറിയാനുള്ള ഒരു വഴിയാണ് പരിചയപ്പെടുത്തുന്നത്. ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാൻഡേർഡ്സ് ഓഫ് ഇന്ത്യ മൈദയിൽ മായം ചേര്‍ത്തിട്ടുണ്ടോയെന്ന് അറിയാനായി വിവരിക്കുന്ന എളുപ്പവഴി ഇതാ.

ആദ്യം ഒരു ടെസ്റ്റ് ട്യൂബിൽ ഒരു ​ഗ്രാം മൈദ എടുക്കുക. അതിലേയ്ക്ക് അഞ്ച് മില്ലി വെള്ളമൊഴിക്കുക. ശേഷം ടെസ്റ്റ് ട്യൂബിലെ മിശ്രിതം നന്നായി ഇളക്കുക. ഇതിലേയ്ക്ക് ഏതാനും തുള്ളി നേർപ്പിച്ച ഹൈഡ്രോക്ലോറിക് ആസിഡ് ഒഴിക്കുക. ഇനി ഇതിലേയ്ക്ക് ടർമെറിക് പേപ്പർ സ്ട്രിപ് മുക്കുക. മൈദയിൽ മായമില്ലെങ്കിൽ നിറം മാറ്റമുണ്ടാകില്ല. മൈദയിൽ മായമുണ്ടെങ്കിൽ ചുവപ്പുനിറമാവുകയും ചെയ്യും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News