ശബരിമലയില്‍ ഇന്ന് ചിത്തിര ആട്ടവിശേഷം; പ്രവേശനം വെര്‍ച്വല്‍ ക്യൂ വഴി ബുക്ക് ചെയ്തവര്‍ക്ക്

ശബരിമലയില്‍ ഇന്ന്ചിത്തിര ആട്ടവിശേഷം. പുലര്‍ച്ചെ നട തുറന്നത് മുതല്‍ സന്നിധാനത്ത് ഭക്തരുടെ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. വെര്‍ച്വല്‍ ക്യൂ വഴി ബുക്ക് ചെയ്തവര്‍ക്ക് മാത്രമാണ് ദര്‍ശനത്തിന് അനുമതിയുള്ളത്.

പുലര്‍ച്ചെ നടതുറന്നത് മുതല്‍ ചിത്തിര ആട്ടവിശേഷത്തിന് ശബരിമല സന്നിധാനത്ത് വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. ഇന്നലെ നട തുറന്നെങ്കിലും ഇന്ന് പുലര്‍ച്ചെ മുതലാണ് തീര്‍ത്ഥാടകരെ സന്നിധാനത്തേക്ക് പ്രവേശിപ്പിച്ചത്. വെര്‍ച്ച്വല്‍ ക്യു വഴി ബുക്ക് ചെയ്ത ഭക്തരെയാണ് സന്നിധാനത്തേക്ക് പ്രവേശിപ്പിക്കുന്നത്.

വെര്‍ച്ച്വല്‍ ക്യുവഴി പാസ്സ് ലഭിച്ചവര്‍ കൊവിഡിന്റെ രണ്ട് ഡോസ് പ്രതിരോധ വാക്‌സിന്‍ എടുത്ത സര്‍ട്ടിഫിക്കറ്റോ അല്ലെങ്കില്‍ ആര്‍ടിപിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റോ കൈയ്യില്‍ കരുതണം. ഇവ പരിശോധിച്ചാണ് ഭക്തരെ കടത്തിവിടുന്നത്. തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്ന സമയത്ത് വെര്‍ച്വല്‍ ക്യൂ വഴി ബുക്ക് ചെയ്ത് ദര്‍ശനത്തിന് അവസരം ലഭിക്കാത്തവര്‍ക്ക് ചിത്തിര ആട്ടവിശേഷത്തിന് പ്രവേശനം നല്‍കുന്നുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News