ജോജു ജോര്‍ജിന്റെ കാര്‍ തകര്‍ത്ത കേസ്; പ്രതി കുറ്റം സമ്മതിച്ചതായി പൊലീസ്

നടൻ ജോജുവിന്റെ കാർ തകർത്ത സംഭവത്തില്‍ പിടിയിലായ പ്രതി കുറ്റം സമ്മതിച്ചതായി പൊലീസ്. കേസിൽ കൂടുതൽ പ്രതികൾക്ക് സാധ്യത. സമരത്തിനിടയിൽ വാഹനം തകർത്തതിനാണ് കേസ്.  ഐഎന്‍ടിയുസി നേതാവ് പി ജി ജോസഫിനെ ഉടനെ കോടതിയിൽ ഹാജരാക്കും.

ജോജുവിന്‍റെ കാര്‍ തകര്‍ത്ത കേസില്‍ ഒളിവില്‍പോയ ജോസഫിനെ ചൊവ്വാ‍ഴ്ച്ചയാണ് പോലിസ് പിടികൂടിയത്. കാറിന്‍റെ ചില്ലു തകര്‍ക്കുന്നതിനിടെ ജോസഫിന്‍റെ വലതു കൈക്കേറ്റ പരിക്കാണ് പ്രതിയെ പിടികൂടാന്‍ പോലിസിനെ സഹായിച്ചത്.

ഇയാൾ കഴിഞ്ഞ ദിവസം നടന്ന റോഡ് ഉപരോധ സമരത്തിൽ പങ്കെടുത്തിരുന്നു. സമരത്തിന്റെ ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണ് ഇയാളെ കുറിച്ചുള്ള സൂചനകൾ പൊലീസിന് ലഭിച്ചത്.

അതേസമയം, അനുമതിയില്ലാതെ റോഡ് ഉപരോധിച്ച കേസില്‍ 15 കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിയും കണ്ടാലറിയാവുന്ന 50 പേര്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here