ഓർത്തഡോക്സ് സഭാ പള്ളിത്തർക്കം;  വിധിയെ നിയമ നിർമാണത്തിലൂടെ അട്ടിമറിക്കില്ലെന്നാണ് പ്രതീക്ഷ: സഭാ അസോസിയേഷൻ സെക്രട്ടറി 

ഓർത്തഡോക്സ് സഭാ പള്ളിത്തർക്കത്തില്‍ വിധിയെ നിയമ നിർമാണത്തിലൂടെ അട്ടിമറിക്കില്ലെന്നാണ് പ്രതീക്ഷയെന്ന് ഓർത്തഡോക്സ് സഭാ അസോസിയേഷൻ സെക്രട്ടറി. സഭാതർക്കത്തിൽ വ്യക്തമായ വിധി വന്നു കഴിഞ്ഞതാണെന്നും സംശയം ഇല്ലാത്ത രീതിയിൽ സുപ്രീംകോടതി വിധി പറഞ്ഞു കഴിഞ്ഞുവെന്നും അസോസിയേഷൻ സെക്രട്ടറി ബിജു ഉമ്മൻ മാധ്യമങ്ങളോട് പറഞ്ഞു.

വിധിയെ നിയമ നിർമാണത്തിലൂടെ അട്ടിമറിക്കില്ലെന്നാണ് പ്രതീക്ഷ.   വിധിയിൽ പിഴവുണ്ടെങ്കിൽ കോടതിയെയാണ് സമീപിക്കേണ്ടത്.

തർക്ക പരിഹാരത്തിനുള്ള നിർദേശം അല്ല ഉയർന്നു വന്നിട്ടുള്ളത്. പുതിയ തർക്കത്തിന് ഇത് വഴിവെക്കുമെന്നും ബിജു ഉമ്മൻ വ്യക്തമാക്കി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here