കൊടകര കുഴല്‍പ്പണക്കേസ്: ഇ ഡി പ്രതികളെ സഹായിക്കുകയാണെന്ന് ഹര്‍ജിക്കാരന്‍

ബിജെപി നേതാക്കൾ ഉൾപ്പെട്ട കൊടകര കുഴൽപ്പക്കേസ് അന്വേഷണം ഏറ്റെടുക്കുന്ന കാര്യത്തില്‍ ഒളിച്ചുകളി തുടര്‍ന്ന് ഇ ഡി.കേസില്‍ ഇ ഡി അന്വേഷണമാവശ്യപ്പെട്ടുള്ള ഹര്‍ജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിച്ചെങ്കിലും അന്വേഷണം നടത്തുന്നതു സംബന്ധിച്ച് ഇ ഡി ഇന്നും കൃത്യമായ നിലപാടറിയിച്ചില്ല. ഇ ഡി പ്രതികളെ സഹായിക്കുകയാണെന്ന് ഹര്‍ജിക്കാരന്‍ കോടതിയില്‍ ആരോപിച്ചു. എന്നാല്‍ ഉദ്യോഗസ്ഥര്‍ക്ക് ഇന്നാണ് നിര്‍ദേശം ലഭിച്ചതെന്നും രണ്ടു ദിവസത്തിനകം സത്യവാങ്ങ്മൂലം സമര്‍പ്പിക്കുമെന്നും ഇ ഡി കോടതിയെ അറിയിച്ചു.

ബി ജെ പി നേതാക്കള്‍ ഉള്‍പ്പെട്ട കൊടകര കു‍ഴല്‍പ്പണക്കേസില്‍ എന്‍ഫോ‍ഴ്സ്മെന്‍റ് ഡയറക്ടറേറ്റ് അന്വേഷണമാവശ്യപ്പെട്ട് ലോക് താന്ത്രിക്ക് യുവജനതാദള്‍ ദേശീയ പ്രസിഡന്‍റ് സലീം മടവൂര്‍ സമര്‍പ്പിച്ച ഹര്‍ജിയാണ് ഹൈക്കോടതി പരിഗണിച്ചത്.നേരത്തെ നാല് തവണ കേസ് പരിഗണിച്ചപ്പോ‍ഴും നിലപാടറിയിക്കാന്‍ സാവകാശം തേടിയ ഇ ഡി ഇന്നും കൃത്യമായ വിശദീകരണം നല്‍കിയില്ല.ഇഡി നിലപാടറിയിക്കാതെ പ്രതികളെ സഹായിക്കുകയാണന്ന് ഹർജിക്കാരന്‍ ആരോപിച്ചു.

പ്രതികളിൽ ഒരാൾ ജില്ലാ കോടതിയിൽ വാഹനം വിട്ടു കിട്ടാൻ  അപേക്ഷ നൽകിയിട്ടുണ്ടന്നും അതിൽ തങ്ങൾക്കെതിരെ എൻഫോഴ്സ്മെൻറ്  അന്വേഷണം  ഇല്ലെന്ന്

കോടതിയെ അറിയിച്ചെന്നും ഹർജിക്കാരൻ കോടതിയില്‍ ചൂണ്ടിക്കാട്ടി.ത്തരത്തില്‍ ഇഡി  പ്രതികളെ സഹായിച്ചുവെന്നുമാണ് ഹർജിക്കാരന്‍റെ ആരോപണം. എന്നാല്‍ ഉദ്യോഗസ്ഥര്‍ക്ക് ഇന്നാണ് നിര്‍ദേശം ലഭിച്ചതെന്നും രണ്ടു ദിവസത്തിനകം സത്യവാങ്ങ്മൂലം സമര്‍പ്പിക്കുമെന്നും ഇ ഡി കോടതിയെ അറിയിച്ചു.

ഇതെത്തുടര്‍ന്ന് ഹര്‍ജി പരിഗണിക്കുന്നത് കോടതി അടുത്തയാ‍ഴ്ച്ചത്തേക്ക് മാറ്റുകയായിരുന്നു. പ്രാഥമിക വിവരശേഖരണവുമായി ബന്ധപ്പെട്ട് ചില രേഖകൾ ലഭിച്ചതായി ഇ ഡി നേരത്തെ  കോടതിയെ അറിയിച്ചിരുന്നെങ്കിലും തുടര്‍നടപടികളൊന്നും സ്വീകരിച്ചിരുന്നില്ല.കള്ളപ്പണം വെളുപ്പിക്കല്‍ നിയമം ബാധകമായ കുറ്റകൃത്യമായിട്ടും പരാതിയില്‍ ഇ ഡി നടപടിയെടുക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു സലീം മടവൂര്‍ ഹൈക്കോടതിയെ സമീപിച്ചത്. നിയമ സഭാ തെരഞ്ഞെടുപ്പിന് കൊണ്ടുവന്ന പണമാണെന്നാണ് ഹര്‍ജിയിലെ ആരോപണം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News