സാമ്പത്തിക തട്ടിപ്പ് കേസ്; മോന്‍സന്‍ മാവുങ്കലിനെതിരെ മറ്റൊരു കേസു കൂടി രജിസ്റ്റര്‍ ചെയ്തു

സാമ്പത്തിക തട്ടിപ്പ് കേസ് പ്രതി മോന്‍സന്‍ മാവുങ്കലിനെതിരെ മറ്റൊരു കേസുകൂടി രജിസ്റ്റര്‍ ചെയ്തു. തൃശ്ശൂര്‍ സ്വദേശി ഹനീഷ് ജോര്‍ജ്ജിന്റെ പരാതിയിലാണ് ക്രൈംബ്രാഞ്ച് കേസ് രജിസ്റ്റര്‍ ചെയ്തത്. ഹനീഷില്‍ നിന്ന് മോന്‍സന്‍ 15 ലക്ഷം രൂപ വാങ്ങി വഞ്ചിച്ചുവെന്നാണ് കേസ്.

നാല് പുരാവസ്തുക്കള്‍ വില്‍ക്കാനേല്‍പ്പിച്ച് തന്നില്‍ നിന്നും 15 ലക്ഷം രൂപ അഡ്വാന്‍സ് വാങ്ങുകയും ഇത് പിന്നീട് തിരികെ തന്നില്ലെന്നുമായിരുന്നു ഹനീഷ് ജോര്‍ജ്ജിന്റെ പരാതി. അതേസമയം മോന്‍സന്റെ റിമാന്‍ഡ് കാലാവധി വീണ്ടും നീട്ടി. ഈ മാസം 17വരെയാണ് എറണാകുളം എ സി ജെ എം കോടതി റിമാന്‍ഡ് നീട്ടിയത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News