തൊഴിലാളികള്‍ക്ക് നേരെ കാട്ടാന ആക്രമണം; ഒരാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

എറണാകുളം അയ്യമ്പുഴയില്‍ തൊഴിലാളികള്‍ക്ക് നേരെ കാട്ടാന ആക്രമണം. റബ്ബര്‍ വെട്ടാന്‍ പോയ തൊഴിലാളികളെ ഒറ്റയാന്‍ ആക്രമിക്കുകയായിരുന്നു. പരിക്കേറ്റ തൊഴിലാളി ബിജുവിനെ ചാലക്കുടിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

രാവിലെ ആറുമണിയോടെയാണ് അയ്യമ്പുഴയില്‍ കാട്ടാനയുടെ ആക്രമണമുണ്ടായത്. തോട്ടത്തില്‍ റബ്ബര്‍ വെട്ടാനായി പോയ തൊഴിലാളികള്‍ക്കുനേരെ ഒറ്റയാന്‍ പാഞ്ഞടുക്കുകയായിരുന്നു. ഇതുകണ്ട സ്ത്രീകള്‍ ഉള്‍പ്പടെയുള്ള തൊഴിലാളികള്‍ ചിതറിയോടി. ഓടുന്നതിനിടയില്‍ പലര്‍ക്കും വീണ് പരിക്കേല്‍ക്കുകയായിരുന്നു. ആനയുടെ ആക്രമണത്തില്‍ പരിക്കേറ്റ ബിജുവിനെ ചാലക്കുടിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

കഴിഞ്ഞ ദിവസവും സമാനമായ രീതിയില്‍ കാട്ടാനയുടെ ആക്രമണമുണ്ടായതായും നാട്ടുകാര്‍ പറഞ്ഞു.തോട്ടത്തിനുള്ളില്‍ കാട്ടാന തമ്പടിക്കുകയും ജോലിക്കെത്തുന്നവരെ ആക്രമിക്കുകയും ചെയ്യുന്നത് പതിവാകുന്ന സാഹചര്യത്തില്‍ പ്രശ്‌നപരിഹാരം ആവശ്യപ്പെട്ട് തൊഴിലാളികള്‍ വനംവകുപ്പിന് പരാതി നല്‍കിയിട്ടുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here