‘തിരികെ സ്കൂളിലേക്ക് ‘…. ചിത്രങ്ങള്‍ സ്കൂള്‍ വിക്കിയില്‍ ശനിയാഴ്ച വരെ നല്‍കാം

സ്കൂളുകള്‍ തുറക്കുന്ന ആദ്യ ദിനങ്ങളിലെ കുട്ടികളുടെ വൈവിധ്യമാര്‍ന്ന പ്രവര്‍ത്തന ങ്ങളുടെ ആഹ്ലാദം ചിത്രീകരിക്കുന്ന ഫോട്ടോകള്‍ സ്കൂള്‍ വിക്കി പോര്‍ട്ടലില്‍ അപ്‍ലോഡ് ചെയ്യാനുള്ള സമയം നവംബര്‍ 3-ല്‍ നിന്ന് നവംബര്‍ 6 (ശനിയാഴ്ച) വരെ ദീര്‍ഘിപ്പിച്ചു.

ഓരോ സ്കൂളും സ്കൂള്‍ വിക്കിയിലെ (www.schoolwiki.in) അവരവരുടെ പേജുകളില്‍ അപ്‍ലോ‍ഡു ചെയ്യുന്ന അഞ്ചുവരെ ചിത്രങ്ങള്‍ പിന്നീട് പൊതുജനങ്ങള്‍ക്ക് കാണാനായി പ്രദര്‍ശിപ്പിക്കുമെന്ന് കൈറ്റ് സി.ഇ.ഒ കെ. അന്‍വര്‍ സാദത്ത് അറിയിച്ചു.

മികച്ച ചിത്രങ്ങള്‍‍ക്ക് സംസ്ഥാന തലത്തില്‍ 25,000/-, 20,000/-, 10,000/- രൂപ നിരക്കിലും ജില്ലാതലത്തില്‍ 5,000/-, 3,000/-, 2,000/- രൂപ നിരക്കിലും യഥാക്രമം ഒന്നു മുതല്‍ മൂന്നുവരെ സമ്മാനങ്ങളും കൈറ്റ് പ്രഖ്യാപിച്ചിട്ടുണ്ട്. സര്‍ക്കുലര്‍ കൈറ്റ് വെബ്സൈറ്റില്‍ (kite.kerala.gov.in) ലഭ്യമാണ്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News