ശക്തമായ കാറ്റിന് സാധ്യത; മത്സ്യത്തൊഴിലാളികള്‍ക്ക് ജാഗ്രത നിർദ്ദേശം

ശക്തമായ കാറ്റിന് സാധ്യതയുള്ളതിനാല്‍  മത്സ്യത്തൊഴിലാളികള്‍ക്ക് ജാഗ്രത നിർദ്ദേശം. കേരള തീരത്ത് 2021 നവംബർ 03 മുതൽ നവംബർ 07 വരെയും, ലക്ഷദ്വീപ് തീരത്ത് നവംബർ 03 മുതൽ നവംബർ 05 വരെയും, കർണാടക തീരത്ത് നവംബർ 05 മുതൽ നവംബർ 07 വരെയും മത്സ്യബന്ധനത്തിന് പോകാൻ പാടുള്ളതല്ല എന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

03-11-2021 മുതൽ 07-11-2021 വരെ: കേരള തീരം, അതിനോട് ചേർന്നുള്ള തെക്ക് കിഴക്കൻ അറബിക്കടൽ എന്നിവിടങ്ങളിൽ മണിക്കൂറിൽ 40 മുതൽ 50 കി.മീ വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത.

05-11-2021 മുതൽ 07-11-2021 വരെ: കർണാടക തീരം, തെക്ക് കിഴക്കൻ അറബിക്കടൽ എന്നിവിടങ്ങളിൽ മണിക്കൂറിൽ 40 മുതൽ 50 കി.മീ വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത.

03-11-2021 മുതൽ 05-11-2021 വരെ: ലക്ഷദ്വീപ് തീരം, അതിനോട് ചേർന്നുള്ള തെക്ക് കിഴക്കൻ അറബിക്കടൽ എന്നിവിടങ്ങളിൽ മണിക്കൂറിൽ 40 മുതൽ 50 കി.മീ വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത.

തെക്ക് കിഴക്കൻ ബംഗാൾ ഉൾകടലിൽ രൂപം കൊണ്ട ന്യുന മർദ്ദം നിലവിൽ ലക്ഷദ്വീപ് ഭാഗത്തും തെക്കുകിഴക്കൻ അറബിക്കടലിന്റെ സമീപ പ്രദേശങ്ങളിലുമായി സ്ഥിതി ചെയ്യുന്നു. അടുത്ത 3 ദിവസത്തിൽ ന്യുന മർദ്ദം വടക്ക് – വടക്ക് പടിഞ്ഞാറു ദിശയിൽ സഞ്ചരിച്ചു ശക്തി പ്രാപിക്കാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

ന്യുനമർദ്ദ സ്വാധീനഫലമായി തെക്കേ ഇന്ത്യക്ക് മുകളിൽ കിഴക്കൻ കാറ്റ് ശക്തിപ്രാപിക്കാൻ സാധ്യത. കേരളത്തിൽ അടുത്ത 5 ദിവസം വരെ ഇടി മിന്നലൊടു കൂടിയ ശക്തമായ മഴ തുടരാൻ സാധ്യത. ഇന്നും നാളെയും ഒറ്റപ്പെട്ട അതി ശക്തമായ മഴക്കും സാധ്യത.

പ്രത്യേക ജാഗ്രത നിർദ്ദേശം

05-11-2021 മുതൽ 07-11-2021 വരെ: കർണാടക, ഗോവ,മഹാരാഷ്ട്രയുടെ തെക്കൻ തീരങ്ങൾ എന്നിവിടങ്ങളിൽ മണിക്കൂറിൽ 40 മുതൽ 50 കി.മീ വരെ വേഗതയിലും ചില അവസരങ്ങളിൽ 60 കി.മീ വരെ വേഗതയിലും വീശിയടിച്ചേക്കാവുന്ന ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News