ഓട്സ് കൊണ്ട് ഒരടിപൊളി മസാല ദോശ; നിങ്ങൾക്കിഷ്ടപ്പെടും

വളരെ ആരോഗ്യപ്രദമായ ഒരു ഭക്ഷണമാണ് ഓട്സ്. ഓട്സ് കൊണ്ട് ഒരു വ്യത്യസ്‍ത മസാല ദോശ ആയാലോ? വളരെ ഹെൽത്തിയും രുചികരവുമായ ഓട്സ് മസാല ദോശ തയാറാക്കാനുള്ള വഴി ഇതാ…

ചേരുവകൾ

ഓട്സ് 1/2 കപ്പ്
തൈര് 1/2 കപ്പ്
കാരറ്റ് പുഴുങ്ങിയത് 1 എണ്ണം
ഉരുളക്കിഴങ്ങ് പുഴുങ്ങിയത് 2 എണ്ണം
കടുക് 1/2 ടീ സ്പൂൺ
പച്ചമുളക് 3 എണ്ണം
സവാള 1 എണ്ണം
ഇഞ്ചി 1 ചെറിയ കഷ്ണം
നെയ്യ് 1 ടീ സ്പൂൺ
ചെറുപയർ പരിപ്പ് 1/2 ടീ സ്പൂൺ
ഉപ്പ് ആവശ്യത്തിന്
എണ്ണ 2 ടീ സ്പൂൺ

തയാറാക്കുന്ന വിധം

ആദ്യം ഓട്സ് വറുത്ത് പൊടിക്കുക. അതിലേക്ക് തൈര് ചേർത്ത് കൊടുക്കണം. മാവ് പരുവത്തിൽ വെള്ളം ചേർത്ത് നന്നായി മിക്സ് ചെയ്യണം.

ഇനി മസാല തയാറാക്കാം. അതിനായി ഒരു പാനിൽ എണ്ണ ഒഴിച്ച് കടുകും പരിപ്പും പൊട്ടിച്ച് പച്ചമുളക്, ഇഞ്ചി, ചെറുപയർ പരിപ്പ് എന്നിവ ചേർത്ത് വഴറ്റുക. ശേഷം കാരറ്റ്, കിഴങ്ങ് എന്നിവ ചേർത്ത് മൂടി വച്ച് വേവിക്കുക. ശേഷം അതിലേക്ക് 1 ടീസ്പൂൺ നെയ്യും കറിവേപ്പിലയും കൂടി ചേർത്ത് കൊടുക്കുക. മസാല റെഡി..

സാധാരണ മസാല ദോശ ഉണ്ടാക്കുന്നത് പോലെ തന്നെ ദോശ പരത്തിയ ശേഷം മസാല മുകളിൽ സ്റ്റഫ് ചെയ്ത് മടക്കി ചൂടോടെ ചുട്ടെടുക്കുക. ഇനിയൊന്ന് കഴിച്ചുനോക്കൂ, നിങ്ങൾക്കിഷ്ടപ്പെടും.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News