ജോജു ജോർജിൻ്റെ വാഹനം തകർത്ത കേസ്; പ്രതി കോടതി റിമാൻഡിൽ

കൊച്ചിയിൽ കോൺഗ്രസ്‌ പ്രതിഷേധത്തിനിടെ നടൻ ജോജു ജോർജിൻ്റെ വാഹനം തകർത്ത് കേസിലെ പ്രതിയായ കോൺഗ്രസ്‌ പ്രവർത്തകൻ പി ജി ജോസഫ് മരട് പൊലീസിനോട് കുറ്റം സമ്മതിച്ചു. കോൺഗ്രസ് പ്രവർത്തകർ ജോജുവിന്റെ വാഹനം തടഞ്ഞ് സമയത്ത് പിന്നിൽനിന്ന് കല്ലുകൊണ്ട് ഇടിച്ചു ഗ്ലാസ് തകർക്കുകയായിരുന്നു. പിന്നിലെ ഗ്ലാസ് തകരുന്നതിനിടയിലാണ് കൈയ്ക്ക് പരിക്കേറ്റതെന്നും പ്രതി സമ്മതിച്ചിട്ടുണ്ട്.

ശാസ്ത്രീയമായ തെളിവ് ശേഖരണത്തിന് ഭാഗമായി പ്രതിയുടെ രക്തസാമ്പിളുകൾ പൊലീസ് പരിശോധിച്ചിരുന്നു. ജോജു വിന്റെ വാഹനവും ഫോറൻസിക് സംഘം പരിശോധന നടത്തി. കേസിൽ കൂടുതൽ പേരെ പ്രതിചേർക്കുമെന്നാണ് പോലീസ് പറയുന്നത്. നിലവിൽ ഏഴ് പേരാണ് പ്രതിപട്ടികയിൽ ഉള്ളത്. ജോജുവിന്റെ പരാതിയിൽ അടക്കം പരാമർശിക്കപ്പെടുന്ന കൊച്ചി മുൻ മേയർ ടോണി ചമ്മണി ഉൾപ്പെടെയുള്ളവരുടെ അറസ്റ്റും വൈകാതെ തന്നെ ഉണ്ടാകുമെന്ന് പൊലീസ് അറിയിച്ചു. നിലവിൽ പൊലീസ് അറസ്റ്റ് ചെയ്ത ജോസഫിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് അന്വേഷണം മുന്നോട്ട് പോകുന്നത്.

അതേസമയം, റോഡ് ഉപരോധിച്ച് പ്രതിഷേധിച്ച കേസിലും കോൺഗ്രസ് നേതാക്കളുടെ അറസ്റ്റ് വൈകാതെ രേഖപ്പെടുത്തുമെന്നും പൊലിസ് അറിയിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel