കൊവിഡിനെതിരെയുള്ള ബൂസ്റ്റര്‍ ഡോസ് വാക്‌സിനെടുക്കാന്‍ കുവൈത്തില്‍ ഇനി മുന്‍കൂര്‍ അപ്പോയിന്‍മെന്റ് ആവശ്യമില്ല. സെക്കന്‍ഡ് ഡോസ് എടുത്തു ആറുമാസം പൂര്‍ത്തിയാക്കിയവര്‍ക്ക് മിഷ്രിഫ് വാക്‌സിനേഷന്‍ കേന്ദ്രത്തില്‍ എത്തി നേരിട്ട് കുത്തിവെപ്പെടുക്കാമെന്നും കൊവിഡ് മഹാമാരിയെ അമര്‍ച്ച ചെയ്യാനുള്ള ദേശീയ യജ്ഞത്തിന്റെ ഭാഗമായാണ് എല്ലാവര്‍ക്കും ബൂസ്റ്റര്‍ ഡോസ് നല്‍കുന്നതെന്നും ആരോഗ്യമന്ത്രാലയം പ്രസ്താവനയില്‍ അറിയിച്ചു .
ഓക്‌സ്‌ഫോര്‍ഡ്, ഫൈസര്‍ വാക്‌സിനുകളുടെ രണ്ടാമത്തെ ഡോസ് എടുത്തു ആറുമാസം പൂര്‍ത്തിയാക്കിയവര്‍ക്കാണ് ബൂസ്റ്റര്‍ ഡോസ് നല്‍കുന്നത്.
മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യാതെ മിശ്രിഫ് ഫെയര്‍ ഗ്രൗണ്ടിലെ പ്രധാന വാക്‌സിനേഷന്‍ കേന്ദ്രത്തില്‍ ചെന്ന് സ്വദേശികള്‍ക്കും വിദേശികള്‍ക്കും സൗജന്യമായി കുത്തിവെപ്പെടുക്കാം. സെക്കന്‍ഡ് ഡോസ് എടുത്തു ആറുമാസം പൂര്‍ത്തിയായിരിക്കണം എന്നതാണ് ഏക നിബന്ധന.
നേരത്തെ ബൂസ്റ്റര്‍ ഡോസ് വിതരണത്തിനായി മന്ത്രാലയം രജിസ്‌ട്രേഷന്‍ ഡ്രൈവ് ആരംഭിച്ചിരുന്നു. പ്രതിരോധശേഷി ശക്തമാക്കാനും കോവിഡിന്റെ അപകടസാധ്യതയെ ഇല്ലാതാക്കാനും വാക്‌സിനേഷന്‍ കോഴ്‌സ് പൂര്‍ത്തിയാക്കിയ എല്ലാവരും ബൂസ്റ്റര്‍ ഡോസ് സ്വീകരിക്കണമെന്ന് ആരോഗ്യമന്ത്രാലയം അഭ്യര്‍ത്ഥിച്ചു .
തുടക്കത്തില്‍ മുന്‍ഗണനവിഭാഗത്തില്‍ പെട്ട ആരോഗ്യപ്രവര്‍ത്തകര്‍, നിത്യരോഗികള്‍ 60 വയസ്സിനു മുകളില്‍ പ്രായമായവര്‍ എന്നിവര്‍ക്ക് മാത്രമായിരുന്നു ബൂസ്റ്റര്‍ ഡോസ് നല്‍കിയിരുന്നത്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.