സംസ്ഥാനത്ത് ദീപാവലി ആഘോഷങ്ങൾക്ക് നിയന്ത്രണം

സംസ്ഥാനത്ത് ദീപാവലി ആഘോഷങ്ങൾക്ക് നിയന്ത്രണം. രാത്രി 8 മുതൽ 10 മണി വരെ മാത്രമാണ് പടക്കം പൊട്ടിക്കാൻ അനുമതി. നിയന്ത്രണം ലംഘിച്ചാൽ നിയമനടപടി ഉണ്ടാകുമെന്നും ആഭ്യന്തരവകുപ്പ് അറിയിച്ചു. സുപ്രീംകോടതിയുടെ ഉത്തരവ് പ്രകാരമാണ് സംസ്ഥാന സർക്കാർ പടക്കംപൊട്ടിക്കലിന് നിയന്ത്രണം കൊണ്ടുവരുന്നത്.

ഇത് സംബന്ധിച്ച് ആഭ്യന്തരവകുപ്പ് ഉത്തരവിറക്കി.നവംബര്‍ 4 നാണ് രാജ്യവ്യാപകമായി ദീപാവലി ആഘോഷങ്ങള്‍ നടക്കുക. കൊവിഡിന്റെ പശ്ചാത്തലത്തില്‍ കൊവിഡ് നിയന്ത്രണങ്ങള്‍ പാലിച്ചുകൊണ്ടായിരിക്കണം ആഘോഷങ്ങളെന്ന് നേരത്തെ നിര്‍ദ്ദേശമുണ്ടായിരുന്നു.

അതേസമയം, ദീപാവലി ആഘോഷങ്ങളുടെ ഭാഗമായി രാസ, ശബ്ദ മലിനീകരണം കുറഞ്ഞതും പൊടിപടലങ്ങള്‍ സൃഷ്ടിക്കാത്തതുമായ ‘ഹരിത പടക്കങ്ങള്‍’ മാത്രമേ ഉപയോഗിക്കാവൂ എന്ന് സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡ് നേരത്തെ നിര്‍ദേശിച്ചിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here