ട്വന്റി 20 ലോകകപ്പ്; ആദ്യ ജയം തേടി ഇന്ത്യ ഇന്ന് അഫ്ഗാനെതിരെ

ട്വന്റി 20 ലോകകപ്പില്‍ ആദ്യ ജയത്തിനായി ഇന്ത്യ ഇന്നിറങ്ങുന്നു. അബുദാബിയില്‍ രാത്രി ഏഴരയ്ക്ക് തുടങ്ങുന്ന കളിയില്‍ അഫ്ഗാനിസ്ഥാനാണ് എതിരാളികള്‍. ആദ്യ രണ്ട് കളിയും തോറ്റ ഇന്ത്യക്ക് സെമി പ്രതീക്ഷ നിലനിര്‍ത്താന്‍ വമ്പന്‍ ജയം അനിവാര്യമാണ്.

ആദ്യരണ്ട് കളിയിലെ തോല്‍വിയുടെ ആഘാതത്തില്‍ നിന്ന് കരകയറാന്‍ ശ്രമിക്കുന്ന ഇന്ത്യയെ കാത്തിരിക്കുന്നത് അഫ്ഗാനിസ്ഥാന്റെ സ്പിന്‍കെണി. സ്പിന്നര്‍മാരെ നേരിടുന്നതില്‍ കേമന്‍മാരാണെങ്കിലും ഈ ലോകപ്പിലെ അനുഭവം സുഖകരമല്ല.

ഇതുകൊണ്ടുതന്നെ റാഷിദ് ഖാന്‍, മുഹമ്മദ് നബി, മുജീബുര്‍ റഹ്മാന്‍ സ്പിന്‍ ത്രയത്തെ അതിജീവിക്കുകയാവും ഇന്ത്യയുടെ ഏറ്റവും വലിയ വെല്ലുവിളി. സൂര്യകുമാറിന്റെ ആരോഗ്യസ്ഥിതിയില്‍ വ്യക്തതയില്ലാത്തതിനാല്‍ ഇഷാന്‍ കിഷന്‍ തുടരാനാണ് സാധ്യത.

രോഹിത് ശര്‍മ ഓപ്പണറായി തിരിച്ചെത്തുമ്പോള്‍ കെ എല്‍ രാഹുല്‍ മധ്യനിരയിലേക്കിറങ്ങും. അശ്വിന് ഇന്നും ടീമില്‍ ഇടമുണ്ടാവില്ല. അസ്ഗര്‍ അഫ്ഘാന്‍ ലോകകപ്പിനിടെ വിരമിച്ചതോടെ അഫ്ഗാന്‍ ടീമില്‍ മാറ്റം ഉറപ്പ്. അബുദാബിയിലും ടോസ് നിര്‍ണായകമാവും. ഇവിടെ കഴിഞ്ഞ എട്ട് കളിയില്‍ ആറിലും ജയിച്ചത് രണ്ടാമത് ബാറ്റ് ചെയ്തവര്‍.

ലോകകപ്പില്‍ ഇന്ത്യയും അഫ്ഗാനിസ്ഥാനും ഏറ്റുമുട്ടുന്ന മൂന്നാമത്തെ മത്സരമാണ് ഇന്നത്തേത്. ആദ്യ രണ്ട് കളിയിലും ഇന്ത്യക്കായിരുന്നു ജയം. 2010ല്‍ ഏഴ് വിക്കറ്റിനും 2012ല്‍ 23 റണ്‍സിനുമായിരുന്നു ഇന്ത്യയുടെ ജയം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News