ഇത് ദയയിലെ ചെറുക്കനല്ലേ? തലപ്പാവ് ധരിച്ച മഞ്ജുവിനോട് ആരാധകർ

തന്റെ മികച്ച അഭിനയപാടവം കൊണ്ട് ഇന്നും പ്രേക്ഷകരെ അത്ഭുതപ്പെടുത്തിക്കൊണ്ടിരിക്കുന്ന താരമാണ് മഞ്ജു വാര്യർ. തലപ്പാവ് ധരിച്ച് നിൽക്കുന്ന മഞ്ജുവാര്യരുടെ ചിത്രമാണിപ്പോൾ സോഷ്യൽമീഡിയയിൽ ശ്രദ്ധേയമാകുന്നത്. ‘റിസ്ക് എടുക്കുക, അല്ലെങ്കിൽ അവസരം നഷ്ടപ്പെടുത്തുക!’ എന്ന കുറിപ്പോടെയാണ് ചിത്രം പങ്കുവെച്ചിരിക്കുന്നത്.

പിന്നാലെ നിരവധിപേരാണ് ചിത്രത്തിന് കമന്റുമായി എത്തിയത്. മഞ്ജു ആൺവേഷത്തിൽ അഭിനയിച്ച ദയയിലെ കഥാപാത്രത്തിന്റെ ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ടാണ് ചില കമന്റുകൾ. ‘ഇത് ദയയിലെ ചെറുക്കനല്ലേ’ എന്നൊക്കെയുള്ള രസകരമായ കമന്റുകളാണ് ചിത്രത്തിന് താഴെ വരുന്നത്. മരക്കാർ, ജാക്ക് ആൻഡ് ജിൽ, കയറ്റം, ലളിതം സുന്ദരം, പടവെട്ട്, മേരി ആവാസ് സുനോ, വെളളരിക്കാപട്ടണം, കാപ്പ തുടങ്ങി നിരവധി ചിത്രങ്ങൾ മഞ്ജുവിന്റേതായി അണിയറയിൽ ഒരുങ്ങുന്നുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News