പപ്പായ കൊണ്ടുണ്ടാക്കാം കിടിലൻ ഫ്രഞ്ച് ഫ്രൈസ്; റെസിപ്പി ഇതാ

പപ്പായ പലർക്കും പ്രിയപ്പെട്ട ഭക്ഷണമാണ്. എന്നാൽ കുട്ടികളിൽ ചിലരെങ്കിലും പപ്പായ കഴിക്കാൻ ഇഷ്ടമല്ലാത്തവരുമുണ്ടാകും. കുട്ടികൾക്കിഷ്ടപ്പെടുന്ന രീതിയിൽ പപ്പായ കൊണ്ട് ഉണ്ടാക്കാവുന്ന കിടിലൻ ഫ്രഞ്ച് ഫ്രൈസ് റെസിപ്പി നോക്കിയാലോ….

ആവശ്യമായ ചേരുവകൾ

പച്ച പപ്പായ നീളത്തിൽ അരിഞ്ഞത് 250 ഗ്രാം
ചോളം പൊടി (കോൺ ഫ്ലോർ ) 2 ടേബിൾ സ്പൂൺ
മൈദ 2 ടേബിൾ സ്പൂൺ
മുളക് പൊടി 1 ടീസ്പൂൺ
വെളുത്തുള്ളി ചെറുതായി അരിഞ്ഞത് 1 ടീസ്പൂൺ
ഉപ്പ് ആവശ്യത്തിന്

പപ്പായ മുക്കി പൊരിക്കുന്നതിനാവശ്യമായ ചേരുവകൾ

മൈദ 1 ടേബിൾ സ്പൂൺ
ചോളപ്പൊടി (കോൺ ഫ്ലോർ ) 1 ടേബിൾ സ്പൂൺ
മുളകുപൊടി 1 ടീസ്പൂൺ
ഉപ്പ് 1/8 ടീസ്പൂൺ

തയാറാക്കുന്ന വിധം

പച്ച പപ്പായ നീളത്തിൽ കുറച്ചു കനത്തിൽ അരിഞ്ഞു ഉപ്പിട്ട് പകുതി വേവിച്ചെടുക്കുക. വെള്ളം കളഞ്ഞ ശേഷം പകുതി വേവിച്ച പപ്പായയിലേക്ക് മൈദ, കോൺ ഫ്ലോർ, മുളകുപൊടി, വെളുത്തുള്ളി എന്നിവ ഇട്ടു ഒന്ന് മിക്സ്‌ ചെയ്തു 1/2 മണിക്കൂർ ഫ്രീസറിൽ വയ്ക്കുക.

മുക്കി പൊരിക്കുവാനുള്ള മാവിനായി കുറച്ചു മൈദയും കോൺ ഫ്ലോ‌റും മുളക് പൊടിയും ഒരു നുള്ള് ഉപ്പും ചേർത്ത് നല്ല പോലെ വെള്ളം ചേർത്ത് നേർത്ത മാവ് ഉണ്ടാക്കുക. ഫ്രീസറിൽ നിന്നും പപ്പായ എടുത്ത് മാവിൽ മുക്കി ചൂടായ എണ്ണയിൽ വറുത്തെടുക്കുക. സോസിന്റെ കൂടെ വിളമ്പാം. മിക്സ്‌ ചെയ്തു ഫ്രീസറിൽ സൂക്ഷിച്ചു വച്ച പപ്പായ എപ്പോൾ വേണമെങ്കിലും മാവ് ഉണ്ടാക്കി വറുത്തെടുക്കാം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here