തിരുവനന്തപുരം അമ്പൂരിയിൽ ഉരുൾപൊട്ടൽ; ആളപായമില്ല

തിരുവനന്തപുരം അമ്പൂരിയിൽ തേക്കുപാറ കൊണ്ടകെട്ടി ഭാഗത്ത് ഉരുൾപൊട്ടൽ. വനമേഖലയായതിനാൽ അപകടത്തിൽ ആളപായമോ മറ്റു നാശനഷ്ടങ്ങളോ ഇല്ല.

നേരത്തെ മണ്ണിടിച്ചിൽ, ഉരുൾ ഭീഷണി നേരിടുന്ന അമ്പൂരി,വാഴിച്ചൽ വില്ലേജുകളിലെ അൻപത് കുടുംബങ്ങളെ ദുരിതാശ്വസ ക്യാമ്പുകളിലാക്കിയിരുന്നു. അമ്പൂരി സെന്റ് തോമസ് ഹൈസ്കൂൾ,വാഴിച്ചൽ ഓക്സീലിയം സ്കൂൾ എന്നിവിടങ്ങളിലാണ് ക്യാമ്പുകൾ. അമ്പൂരിയിൽ 23 കുടുംബത്തിലെ 55 പേരും വാഴിച്ചലിൽ 23 കുടുംബത്തിലെ 65 പേരുമാണ് ക്യാമ്പുകളിലേക്ക് മാറ്റിയത്.

ജില്ലയിൽ റെഡ് അലർട്ട് നിലനിൽക്കുന്നതിനാൽ മഴയുടെ ശക്തി നോക്കാതെ മണ്ണിടിച്ചിൽ,ഉരുൾ ഭീഷണി നിലനിൽക്കുന്ന പ്രദേശങ്ങളിലെ കുടുംബങ്ങളെ ക്യാമ്പിലേക്ക് മാറ്റാൻ തീരുമാനിക്കുകയായിരുന്നു. ആവശ്യമായ സൗകര്യങ്ങൾ ഉറപ്പാക്കാൻ സി.കെ. ഹരീന്ദ്രൻ എംഎൽഎ ക്യാംപുകൾ സന്ദർശിച്ച് ഉദ്യോഗസ്ഥർക്ക് വേണ്ട നിർദേശങ്ങൾ നൽകി.

അതേസമയം, കനത്ത മഴ തുടരുന്നതിനിടെ അമ്പൂരിയിലെ കൊണ്ട കെട്ടി മലയിൽ നിന്നും ശക്തമായുണ്ടായ വെള്ളപ്പാച്ചിലിൽ കൃഷി നഷ്ടം. ദിവസങ്ങളായി തുടരുന്ന മഴയിൽ കൊണ്ട കെട്ടി മലഞ്ചരിവിൽ കെട്ടി നിന്ന വെള്ളം കുനിച്ചി മലയുടെ അടിവാരത്തിലൂടെ ശക്തമായി ഒഴുകി സമീപത്തെ റബ്ബർ പുരയിടത്തിലൂടെ കുത്തിയൊലിച്ച് പാറക്കഷണങ്ങളും ചെളിയും മണ്ണുമായി സമീപത്തെ കുക്കിടിയാറെന്ന കൈച്ചാലിലേക്ക് ഒഴുക്കു തുടരുകയാണ്. പാറക്കഷണങ്ങൾ ഉരുണ്ടെത്തി സമീപത്തെ വീടുകൾക്ക് സാരമായ കേടുപാടുകൾപറ്റി. പൊലീസ്, ഫയർഫോഴ്‌സ് എന്നിവരുടെ സാന്നിധ്യത്തിൽ തഹസീൽദാർ ഉൾപ്പെടെയുള്ള റവന്യൂ അധികാരികാരികൾ സ്ഥലത്തെത്തി പരിശോധനകൾ നടത്തി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here