മാറുന്ന സാഹചര്യങ്ങള്‍ മനസിലാക്കിയാണ് ഡിവൈഎഫ്‌ഐ മുന്നോട്ടു പോകുന്നത്; മുഖ്യമന്ത്രി പിണറായി വിജയന്‍

മഹാത്മാ ഗാന്ധിയെ ആക്ഷേപിച്ചവര്‍ക്കെതിര പ്രതികരിക്കാന്‍ കേരളത്തിലെ എത്ര മാധ്യമങ്ങള്‍ തയ്യാറായെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മാധ്യമങ്ങളുടെ കഴിവുറ്റ പത്രാധിപന്മാര്‍ മുമ്പ് മുഖപ്രസംഗങള്‍ എഴുതുമായിരുന്നു. ഇക്കാര്യത്തില്‍ അതുണ്ടായില്ലെന്നും മുഖ്യമന്ത്രി ചൂണ്ടികാട്ടി. മാറുന്ന സാഹചര്യങ്ങള്‍ മനസ്സിലാക്കിയാണ് ഡിവൈഎഫ്‌ഐ മുന്നോട്ടു പോകുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. കൊല്ലത്ത് യൂത്ത് സെന്ററിന്റെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു മുഖ്യമന്ത്രി

ഡിവൈഎഫ്‌ഐ ജില്ലാ പ്രസിഡന്റ് ശ്യാംമോഹന്‍ അധ്യക്ഷനായിരുന്നു. വി.സാമ്പശിവന്‍ സ്മാരക ലൈബ്രറി മന്ത്രി കെ.എന്‍.ബാലഗോപാലും ജില്ലാ കമ്മിറ്റി ഹാള്‍ മന്ത്രി പി.എ.മുഹമ്മദ് റിയാസും, കോണ്‍ഫ്രന്‍സ് ഹാള്‍ എഎ റഹീമും, സോഷ്യല്‍ മീഡിയാ സെന്റര്‍ എസ് സുദേവനും, ഓപ്പണ്‍ എയര്‍ ഓഡിറ്റോറിയം എസ് സതീഷും ഉദ്ഘാടനം ചെയ്തു.ഫോട്ടൊ അനാച്ഛാദനം ചിന്താജറോമും നിര്‍വഹിച്ചു. എസ്.ആര്‍.അരുണ്‍ബാബു തുടങ്ങിയവര്‍ പങ്കെടുത്തു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News