നിലമ്പൂരിൽ മാവോയിസ്റ്റ് സാന്നിധ്യം; സുരക്ഷ ശക്തമാക്കി പൊലീസ്- വനം വകുപ്പ് ഉദ്യോഗസ്ഥര്‍

നിലമ്പൂർ വനത്തിൽ മാവോയിസ്റ്റുകൾക്കായി പൊലീസ്- വനം വകുപ്പ് ഉദ്യോഗസ്ഥര്‍ തിരച്ചിൽ നടത്തി. പോത്തുകല്ല് മേഖലയിലെ വനത്തിലാണ് തിരച്ചില്‍ ശക്തമാക്കിയത്. ഇന്നലെ നാലംഗ മാവോയിസ്റ്റ് സംഘം പോത്തുകല്ല് കുമ്പളപ്പാറ ആദിവാസി കോളനിയിലെത്തിയെന്ന വിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് തിരച്ചില്‍.

കുമ്പളപ്പാറ കോളനിയിലെത്തിയ നാലംഗ സംഘത്തിലെ മൂന്ന് പേര്‍ ഒരു വീട്ടില്‍ താമസിച്ചതായും ഒരാള്‍ വഴിയില്‍ കാവല്‍ നിന്നതായുമാണ് പൊലീസിനു കിട്ടിയ വിവരം. സംഘം ആദിവാസികള്‍ക്ക് ക്ലാസ് എടുത്തതായും പൊലീസിന് വിവരം കിട്ടിയിട്ടുണ്ട്. നേരത്തെ സമീപത്തെ ഇരുട്ടികുത്തി കോളനിയിലും മാവോയിസ്റ്റുകള്‍ എത്തിയിരുന്നു. ഇവര്‍ തന്നെയാണ് കുമ്പളപ്പാറ കോളനിയും എത്തിയതെന്നാണ് പൊലീസ് സംശയിക്കുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News