പൊരുതി വീണ് സ്കോട്‌ലന്‍ഡ്; ന്യൂസിലന്‍ഡിന് രണ്ടാം ജയം

ടി20 ലോകകപ്പിലെ സൂപ്പര്‍12 പോരാട്ടത്തില്‍ സ്കോട്‌ലന്‍ഡിനെതിരെ ന്യൂസിലന്‍ഡിന് രണ്ടാം ജയം. 16 റണ്‍സിനാണ് ന്യൂസിലണ്ടിന്‍റെ ജയം.

ന്യൂസിലന്‍ഡ് മുന്നോട്ടുവെച്ച 173 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന സ്കോട്‌ലന്‍ഡ് അവസാന ഓവര്‍ വരെ പൊരുതിയെങ്കിലും ഒടുവില്‍ 16 റണ്‍സിന്‍റെ തോല്‍വി വഴങ്ങി. സൂപ്പര്‍ 12ല്‍ തുടര്‍ജയത്തോടെ ന്യൂസിലന്‍ഡ് സെമി പ്രതീക്ഷകള്‍ നിലനിര്‍ത്തിയപ്പോള്‍ തുടര്‍ച്ചയായ മൂന്നാം തോല്‍വി വഴങ്ങിയ സ്കോട്‌ലന്‍ഡിന്‍റെ സെമി പ്രതീക്ഷകള്‍ തീര്‍ത്തും മങ്ങി.93 റണ്‍സെടുത്ത മാര്‍ട്ടിന്‍ ഗപ്ട്ടില്ലാണ് പ്ലെയര്‍ ഓഫ് ദി മാച്ച്. ആദ്യ മത്സരത്തില്‍ പാക്കിസ്ഥാനോട് തോറ്റ ന്യൂസിലന്‍ഡ് കഴിഞ്ഞ മത്സരത്തില്‍ ഇന്ത്യയെ തോല്‍പ്പിച്ചിരുന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News