മുട്ടുമടക്കി കേന്ദ്രം; പെട്രോൾ – ഡീസൽ വിലകുറയും, പുതുക്കിയ വില ഇന്ന് അർധരാത്രി മുതൽ നിലവിൽ

രാജ്യവ്യാപക പ്രതിഷേധത്തിന്റെ മുന്നിൽ മുട്ടുമടക്കി കേന്ദ്ര സർക്കാർ. പെട്രോൾ – ഡീസൽ എക്സൈസ് തീരുവ കുറച്ചത്. പെട്രോളിന് അഞ്ച് രൂപയും ഡീസലിന് 10 രൂപയുമാണ് കുറച്ചത്. പെട്രോളിൻ്റെയും ഡീസലിൻ്റെയും എക്സൈസ് തീരുവയാണ് കുറച്ചത്. ഇന്ന് അര്‍ധരാത്രി മുതല്‍ കുറഞ്ഞവില പ്രാബല്ല്യത്തില്‍ വരും. ദീപാവലി തലേന്നാണ് കേന്ദ്രസര്‍ക്കാര്‍ തീരുമാനം പ്രഖ്യാപിച്ചിരിക്കുന്നത്.

സെപ്റ്റംബർ 24 മുതലാണ് ഇന്ധന വില വർധിക്കാൻ തുടങ്ങിയത്. ഈ വർഷം ഇതുവരെ പെട്രോൾ വില 31 ശതമാനവും ഡീസൽ വില 33 ശതമാനവുമാണ്. കഴിഞ്ഞ 10 മാസത്തിനിടെ പെട്രോൾ വില 26.06 രൂപയും ഡീസൽ വില 25.91 രൂപയുമാണ് വർധിച്ചത്.

അന്താരാഷ്ട്ര വിപണിയിൽ ക്രൂഡോയിൽ വില കുതിച്ചു ഉയരുമ്പോൾ നൽകിയ നികുതിയിളവ് അടുത്ത വർഷമാദ്യം നടക്കാനിരിക്കുന്ന വിവിധ സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടുകൊണ്ടാണ്.

തെരഞ്ഞെടുപ്പ് പൂർത്തിയായാൽ കേന്ദ്ര സർക്കാർ ഇന്ധന വില വർധിപ്പിക്കാൻ കാരണമായി ചൂണ്ടിക്കാട്ടുന്നതും ഇതേ ക്രൂഡോയിൽ വില ആയിരിക്കും. ഒറ്റ ദിവസം കൊണ്ട് പാചക വാതക വില 266 രൂപ വർധിപ്പിച്ചത് വഴി ഹോട്ടൽ ഭക്ഷണവും ചിലവേറിയ ഒന്നായി രാജ്യത്ത് മാറിയിരുന്നു. പൊതുവിതരണ കേന്ദ്രങ്ങൾ വഴി നൽകുന്ന മണ്ണെണ്ണ വിലയും കേന്ദ്ര സർക്കാർ വർധിപ്പിച്ചു. ഇതോടെയാണ് ഗ്രാമീണ മേഖലകളിലും നഗര മേഖലകളിലും നടന്ന തെരഞ്ഞെടുപ്പിൽ ബിജെപിക്ക് കനത്ത തിരിച്ചടി നേരിട്ടത്. ഇതോടെ ഡീസലിനും പെട്രോളിനും ഉണ്ടായിരുന്ന എക്സൈസ് ഡ്യൂട്ടി മുപ്പത് രൂപയിൽ താഴെക്ക് എത്തും.

അതേസമയം , കേരളത്തില്‍ ഏഴ് ദിവസം തുടർച്ചയായി ഇന്ധന വില വർധിച്ചു. ഇന്നത്തെ പെട്രോൾ, ഡീസൽ വില ഇന്നലത്തേതിന് സമാനമാണ്. കേരളത്തിൽ 110 രൂപയ്ക്ക് മുകളിലാണ് എല്ലാ ജില്ലകളിലും പെട്രോൾ വില. സംസ്ഥാനത്ത് ഏറ്റവും ഉയർന്ന പെട്രോൾ വില ഇന്ന് തിരുവനന്തപുരത്താണ് (112 രൂപ 41 പൈസ).

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here