നടൻ വിജയ് സേതുപതിക്കുനേരെ വിമാനത്താവളത്തിൽ ആക്രമണശ്രമം

മക്കൾ സെൽവൻ വിജയ് സേതുപതിക്കു നേരെ വിമാനത്താവളത്തിൽ വെച്ച് ആക്രമണശ്രമം. ബംഗളുരുവിലെ കെംപഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിൽ വെച്ചാണ് സഹയാത്രികൻ വിജയ് സേതുപതിയെ ആക്രമിക്കാൻ ശ്രമിച്ചത്. കഴിഞ്ഞ ദിവസം രാത്രി പതിനൊന്ന് മണിയോടെയാണ് സംഭവം. വിമാനത്താവളത്തിന് പുറത്തേക്ക് വരികയായിരുന്ന വിജയ് സേതുപതിക്ക് നേരെ ഓടിയെത്തുന്ന ദൃശ്യങ്ങൾ പുറത്ത് വന്നിരിക്കുകയാണ്.

അന്തരിച്ച കന്നഡ സൂപ്പർതാരം പുനീത് രാജ്കുമാറിന് ആദരാജ്ഞലി അർപ്പിക്കാനാണ് വിജയ് സേതുപതി കഴിഞ്ഞ ദിവസം രാത്രിയോടെ ബംഗളുരുവിൽ എത്തിയത്. വിജയ് സേതുപതിയെ ആക്രമിക്കുന്ന ദൃശ്യങ്ങൾ ഇതിനോടകം പുറത്തുവന്നിട്ടുണ്ട്. പിന്നാലെ ഓടിയെത്തിയ ഒരാൾ വിജയ് സേതുപതിയെ പിന്നിൽനിന്ന് ചവിട്ടി വീഴ്ത്താൻ ശ്രമിക്കുന്നത് ദൃശ്യങ്ങളിലുണ്ട്.വിഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാണ്. ആക്രമണത്തിന്റെ കാരണം ഇതുവരെ അറിവായിട്ടില്ല.

അതേസമയം, മദ്യലഹരിയിലാണ് പ്രതി നടനെ ആക്രമിക്കാൻ ശ്രമിച്ചതെന്നാണ് വിവരം. ആക്രമണത്തിന് പിന്നിൽ മറ്റെന്തെങ്കിലും കാരണമുണ്ടോയെന്ന് പരിശോധിച്ചു വരുന്നുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News