നിങ്ങൾ ഭൂതകാലത്തിൽ കുടുങ്ങിയാലും ഞങ്ങൾ ഭാവി കെട്ടിപ്പടുക്കും; കാലാവസ്ഥാ ഉച്ചകോടിയില്‍ ലോകനേതാക്കളെ വിമർശിച്ച് ഇന്ത്യന്‍ വിദ്യാര്‍ഥിനി

ഗ്ലാസ്​ഗോയില്‍ നടക്കുന്ന യുഎന്നിന്റെ കാലാവസ്ഥാ ഉച്ചകോടിയില്‍ ലോകനേതാക്കളുടെ അനാസ്ഥയ്‌ക്കെതിരെ രൂക്ഷ വിമർശനവുമായി ഇന്ത്യന്‍ വിദ്യാര്‍ഥിനി. നേതാക്കളുടെ പൊള്ളവാചകങ്ങളില്‍ തന്റെ തലമുറ രോഷാകുലരാണെന്ന്, പ്രധാനമന്ത്രി നരേന്ദ്ര മോദി ഉള്‍പ്പെടെയുള്ളവരെ മുന്നിലിരുത്തി പതിനാലുകാരിയായ വിനിഷ ഉമാശങ്കര്‍ ആഞ്ഞടിച്ചു. എര്‍ത്ത്‌ഷോട്ട് പുരസ്‌കാരത്തിന്റെ അന്തിമപട്ടികയിലെത്തിയതിനു പിന്നാലെയാണ് തമിഴ്‌നാട്ടിലെ തിരുവണ്ണാമലൈയില്‍നിന്നുള്ള വിനിഷയ്ക്ക് ഉച്ചകോടിയില്‍ സംസാരിക്കാന്‍ ക്ഷണം ലഭിച്ചത്.

“ലോക നേതാക്കളുടെ അഭിനയത്തിനായി ഞങ്ങള്‍ കാത്തിരിക്കുന്നില്ല. അവര്‍ ഒപ്പമില്ലെങ്കിലും ഞങ്ങള്‍ നയിക്കും. നിങ്ങൾ ഭൂതകാലത്തിൽ കുടുങ്ങിയാലും ഞങ്ങൾ ഭാവി കെട്ടിപ്പടുക്കും. ദയവായി എന്റെ ക്ഷണം സ്വീകരിക്കുക. നിങ്ങൾ ഖേദിക്കേണ്ടിവരില്ലെന്ന് ഞാൻ ഉറപ്പുനൽകുന്നു’, വിനിഷ പറഞ്ഞു.

ഭൂമി നേരിടുന്ന പാരിസ്ഥിതിക വെല്ലുവിളികള്‍ പരിഹരിക്കാന്‍ നൂതനവും പ്രചോദനകരവുമായ കണ്ടെത്തലുകള്‍ നടത്തുന്നവര്‍ക്കാണ് വില്യം രാജകുമാരാന്‍ എര്‍ത്ത്‌ഷോട്ട് പുരസ്‌കാരം സമ്മാനിക്കുന്നത്. കരിക്കു പകരം സൗരോര്‍ജത്തില്‍ പ്രവര്‍ത്തിക്കുന്ന ഇസ്തിരിവണ്ടിയാണ് തമിഴ്‌നാട്ടില്‍നിന്നുള്ള വിനിഷ ഉമാശങ്കര്‍ രൂപകല്‍പ്പന ചെയ്തത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News