മുല്ലപ്പെരിയാർ ജലനിരപ്പില്‍ കാര്യമായ കുറവില്ല; നീരൊഴുക്ക് ശക്തമായി തുടരുന്നു

എട്ട്‌ ഷട്ടറുകളിലൂടെ വെള്ളം തുറന്നുവിട്ടിട്ടും മുല്ലപ്പെരിയാറിലെ ജലനിരപ്പില്‍ കാര്യമായ കുറവില്ല. ശക്തമായ നീരൊഴുക്ക്‌ തുടരുന്നതാണ്‌ കാരണം. വൃഷ്ടി പ്രദേശങ്ങളിൽ മഴ പെയ്തതോടെ ഡാമിലേക്കുള്ള നീരൊഴുക്ക് ശക്തമായി തുടരുകയാണ്.

138.8 അടിയാണ്‌ നിലവിലെ ജലനിരപ്പ്‌. മഴ കനത്താല്‍ തമിഴ്‌നാട്‌ കൂടുതല്‍ ഷട്ടറുകള്‍ ഉയര്‍ത്താന്‍ സാധ്യതയുണ്ട്‌. പെരിയാര്‍ തീരദേശവാസികള്‍ ജാഗ്രത പുലര്‍ത്തണമെന്ന്‌ ഇടുക്കി ജില്ലാ ഭരണകൂടം അറിയിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News