
പെട്രോള്‍, ഡീസല്‍ വില കുറച്ച കേന്ദ്രത്തിന്റെ നടപടി പോക്കറ്റടിക്കാരന്റെ ന്യായം പോലെയാണെന്ന് ധനമന്ത്രി കെ.എന്‍.ബാലഗോപാല്‍ പറഞ്ഞു. കേന്ദ്രം എക്‌സൈസ് നികുതി കുറച്ചതിന് ആനുപാതികമായി കുറവ് സംസ്ഥാനത്തുണ്ടായിട്ടുണ്ട്. നികുതി കുറയ്ക്കുന്നത് നയപരമായ കാര്യമാണെന്നും അതിൽ ചർച്ച നടത്തുമെന്നും ധനമന്ത്രി വ്യക്തമാക്കി.
കഴിഞ്ഞ ഏതാനും മാസങ്ങളായി 30 രൂപയാണ് ഇന്ധനവില വര്‍ദ്ധിച്ചത്. ഇതിന് പിന്നാലെ 5 രൂപ കുറയ്ക്കുന്ന കേന്ദ്ര നടപടി പോക്കറ്റടിച്ച ശേഷം വണ്ടിക്കൂലിക്ക് 5 രൂപ കൊടുക്കുന്നതുപോലെയാണെന്നും ധനമന്ത്രി കെ എൻ ബാലഗോപാൽ പ്രതികരിച്ചു.
കേന്ദ്രം മുഖം മിനുക്കാനുള്ള ശ്രമമാണ് നടത്തിയത്. സംസ്ഥാന വിഹിതം നൽകേണ്ടതില്ലാത്ത നികുതികളാണ് വർദ്ധിപ്പിച്ചിരുന്നത്. സംസ്ഥാനങ്ങള്‍ക്ക് നികുതി കുറയ്ക്കുന്നതിന് പരിധിയുണ്ട്. 6 വർഷമായി സംസ്ഥാനം നികുതി വർധിപ്പിച്ചിട്ടില്ല. 12 ഓളം സംസ്ഥാനങ്ങളിൽ കേരളത്തെക്കാൾ നികുതി കൂടുതലാണ്. സംസ്ഥാനം നികുതി കുറച്ചില്ലെങ്കിൽ സമരമെന്ന കെപിസിസി അധ്യക്ഷന്‍റെ പ്രസ്താവനയ്ക്കും ധനമന്ത്രി മറുപടി നൽകി. രാഷ്ട്രീയമായി ഇക്കാര്യം കാണരുത്. സാമൂഹ്യക്ഷേമ പെൻഷൻ അടക്കം റദ്ദ് ചെയ്യണം എന്നാണോ കെപിസിസി പ്രസിഡന്‍റ് പറയുന്നതെന്ന് ധനമന്ത്രി ചോദിച്ചു.
എല്ലാ രാഷ്ട്രീയ പാർട്ടികളുടെയും നിലപാട് സംരക്ഷിക്കുമെന്നും ധനമന്ത്രി വ്യക്തമാക്കി.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here