ഛത്തീസ്ഗഡ് എം എല്‍ എ ദേവവ്രത് സിംഗ് അന്തരിച്ചു

ഛത്തീസ്ഗഡ് എം.എല്‍.എയും മുന്‍ എം.പിയുമായ ദേവവ്രത് സിംഗ് ഹൃദയാഘാതം മൂലം അന്തരിച്ചു. 52 വയസായിരുന്നു. വ്യാഴാഴ്ച പുലര്‍ച്ചെ ഒരു മണിയോടെ നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ഖൈരാഗഡിലേക്കുള്ള ആശുപത്രിയിലേക്ക് പോകും വഴി മരണം സംഭവിച്ചെന്ന് എം.എല്‍.എയുടെ അടുത്ത ബന്ധു കൂടിയായ സുനില്‍ സിംഗ് ദേശിയ വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു.

ഒരു മകനും മകളുമാണ് ദേവ്‍വ്രതിന്. ഈ വർഷം മാർച്ചിൽ ബജറ്റ് സമ്മേളനം നടക്കുന്നതിനിടെ എം.എല്‍.എക്ക് കൊവിഡ് ബാധിച്ചിരുന്നു. ഖൈരാഗഡിലെ മുൻ രാജകുടുംബത്തിൽപ്പെട്ട ദേവ്‍വ്രത് നാല് തവണ എം.എല്‍.എയായി തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here