ജോജുവിന്‍റെ കാര്‍ തകര്‍ത്ത സംഭവം; ടോണി ചമ്മിണി ഒളിവിലെന്ന് പൊലീസ്

നടൻ ജോജു ജോർജിൻറെ കാർ തകർത്ത സംഭവത്തിലെ ഒന്നാം പ്രതി മുൻ മേയർ ടോണി ചമ്മിണി ഒളിവിലെന്ന് പൊലീസ്. അറസ്റ്റ് ഭയന്ന് ചമ്മിണി അടക്കം എല്ലാ പ്രതികളും മുങ്ങിയതായി പൊലീസ് വ്യക്തമാക്കി. കേസിനെ നിയമപരമായി നേരിടുമെന്നും അറസ്റ്റ് ഭയക്കുന്നില്ലെന്നുമായിരുന്നു ടോണി ചമ്മിണി മാധ്യമങ്ങളിലൂടെ പ്രതികരിച്ചത്. എന്നാൽ കേസിൽ ആദ്യ അറസ്റ്റ് ഉണ്ടായതോടെ കോൺഗ്രസ് നേതാക്കൾ കൂട്ടത്തോടെ ഒളിവിൽ പോയെന്നും പൊലീസ് വ്യക്തമാക്കി.

നടൻ ജോജു ജോർജിൻറെ കാർ തകർത്ത സംഭവത്തിൽ പൊലീസ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കെസടുത്ത് അറസ്റ്റ് നടപടികളിലേക്ക് നീങ്ങിയതോടെയാണ് കോൺഗ്രസ് നേതാക്കൾ മുങ്ങിയത്. കേസിലെ ഒന്നാം പ്രതിയായ മുൻ മേയറും ജില്ലയിലെ പ്രമുഖ കോൺഗ്രസ് നേതാവുമായ ടോണി ചമ്മണി ഒളിവിലാണെന്നാണ് പൊലീസ് പറയുന്നത്.

കലൂരിലെ അദ്ദേഹത്തിൻറെ വീട്ടിൽ പല തവണ എത്തിയെങ്കിലും കുടുംബം അടക്കം ഇല്ലെന്ന് പൊലീസ് പറയുന്നു. കേസിൽ വൈറ്റിലയിലെ ഐഎൻടിയുസി കൺവീനറായ പി ജി ജോസഫിനെ അറസ്റ്റ് ചെയ്ത് ജയിലിലടച്ചതോടെയാണ് ചമ്മിണി അടക്കം കോൺഗ്രസ് പ്രവർത്തകർ കൂട്ടത്തോടെ മുങ്ങിയത്. കാർ തകർത്ത സംഭവത്തിൽ എഫ്ഐആർ രജിസ്റ്റർ ചെയ്തതോടെ കേസിനെ നിയമപരമായി നേരിടുമെന്നും അറസ്റ്റിനെ ഭയക്കുന്നില്ലെന്നും ടോണി ചമ്മിണി മാധ്യമങ്ങളിലൂടെ പ്രഖ്യാപിച്ചിരുന്നു.

എന്നാൽ ആദ്യ അറസ്റ്റും റിമാൻഡും ഉണ്ടായതോടെ മുൻ മേയർ മുങ്ങിയെന്നാണ് സൂചന. പ്രതികൾക്കെതിരെ പിഡിപിപി ആക്ട് സെക്ഷൻ 5 ഉൾപ്പെടെ ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. അന്യായമായി തടഞ്ഞുവയ്ക്കുക, മാർഗ്ഗതടസ്സം സൃഷ്ടിക്കുക, ദേഹോപദ്രപം ഏൽപ്പിക്കുക, സ്വകാര്യ മുതൽ നശിപ്പിക്കുക തുടങ്ങിയ വകുപ്പുകളാണ് ടോണി ചമ്മിണി ഉൾപ്പടെയുളളവർക്കെതിരെ ചുമത്തിയിരിക്കുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News