ദില്ലിയിൽ വായു മലിനീകരണ തോത് ഉയരുന്നു; പടക്കം പൊട്ടിക്കലിന് കടുത്ത നിയന്ത്രണം

ദില്ലിയിൽ വായു മലിനീകരണ തോത് ഉയരുന്നു. വായുവിന്‍റെ ഗുണനിലവാര സൂചിക ഏറെ താഴ്ന്നതായി കേന്ദ്ര മലിനീകരണ ബോര്‍ഡ് അറിയിച്ചു. ദില്ലിയുടെ സമീപ പ്രദേശങ്ങളിലും വായു മലിനീകരണം കൂടിയിട്ടുണ്ട്.

നിലവിൽ ദില്ലിയില്‍ വായുമലിനീകരണത്തിന്‍റെ തോത് 334 ആണ്. കഴിഞ്ഞ ദിവസം ഇത് 314 ആയിരുന്നു. ദില്ലിയില്‍ അന്തരീക്ഷം മൂടിയ നിലയിലാണിപ്പോള്‍ . ദീപാവലി ആഘോഷങ്ങളുടെ ഭാഗമായി പടക്കം പൊട്ടിക്കലിന് കടുത്ത നിയന്ത്രണങ്ങളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.

അയൽ പ്രദേശങ്ങളായ നോയിഡയിലും ഗാസിയാബാദിലും വലിയ രീതിയിൽ മലിനീകരണ തോത് ഉയര്‍ന്നിട്ടുണ്ട്. കൊയ്ത്തു കഴിഞ്ഞ ശേഷം കര്‍ഷകര്‍ വൈക്കോല്‍ കത്തിക്കുന്ന സമയത്താണ് ദില്ലിയില്‍ ഇത്രയധികം മലിനീകരണമുണ്ടാവാറുള്ളത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here