കുരങ്ങിന് മേൽ വാഹനം ഇടിച്ചതിന് ബസ് ഡ്രൈവർക്ക് രണ്ടര ലക്ഷം രൂപ പിഴ

ഉത്തർപ്രദേശിൽ കുരങ്ങിന് മേൽ വാഹനം ഇടിച്ചതിനെ തുടർന്ന് ബസ് ഡ്രൈവർക്ക് 2.5 ലക്ഷം രൂപ പിഴ ചുമത്തി. ദുധ്വ ടൈഗർ റിസർവ്വിലാണ് കുരങ്ങിനുമേൽ ബസ് ഇടിച്ചത്. കുരങ്ങിന് മേൽ വാഹനമിടിച്ചതിന് പിന്നാലെ ബസ് ഡ്രൈവർ സ്ഥലത്തുനിന്ന് ഓടി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും ഉദ്യോഗസ്ഥർ പിടികൂടുകയായിരുന്നുവെന്നാണ് വനംവകുപ്പ് അധികൃതരുടെ റിപ്പോർട്ട് വ്യക്തമാക്കുന്നത്.

ഉദ്യോഗസ്ഥർ ഇയാളുടെ വാഹനവും പിടിച്ചെടുത്തു. അതേസമയം ചുമത്തിയ 2.5 ലക്ഷം രൂപ പിഴയടച്ചതോടെ വാഹനം വിട്ടുകൊടുത്തു. ദിവസവും ഈ പ്രദേശത്തൂടെ നിരവധി തവണ കടന്നുപോകുന്ന പ്രാദേശിക ബസ്സാണ് കുരങ്ങനെ ഇടിച്ചത്.

മൃഗങ്ങളുടെ മേൽ വാഹനമിടിച്ചാൽ അത് സ്റ്റേറ്റ് ഹൈവേയിൽ റിപ്പോർട്ട് ചെയ്യണമെന്ന് റേഞ്ച് ഓഫീസർ മനോജ് കശ്യപ് പറഞ്ഞു. മാത്രമല്ല, മൃഗങ്ങളുടെ ക്യാറ്റഗറി അനുസരിച്ചും വാഹനങ്ങൾക്കനുസരിച്ചും പിഴയും ശിക്ഷയും വ്യത്യാസപ്പെട്ടിരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here