ത്രിപുര വസ്തുതാന്വേഷണ റിപ്പോർട്ട് തയ്യാറാക്കാൻ പോയ അഭിഭാഷകർക്കെതിരെ യുഎപിഎ

ത്രിപുരയിലെ വർഗീയ ആക്രമണത്തിന്‍റെ വസ്തുതാന്വേഷണ റിപ്പോർട്ട് തയ്യാറാക്കാൻ പോയ അഭിഭാഷകർക്കെതിരെ യു എ പി എ. അഡ്വ. മുകേഷ്, അഡ്വ അൻസാർ ഇൻഡോറി എന്നിവർക്കെതിരെയാണ് യു എ പി എ പ്രകാരം കേസ് എടുത്തത്.

നവംബർ 10നകം വെസ്റ്റ് അഗർത്തല പൊലീസ് സ്റ്റേഷനിൽ ഹാജരാകാൻ ഇരുവര്‍ക്കും പൊലീസ് നിർദേശം നല്കി. ഇവരുടെ സോഷ്യൽ മീഡിയ പോസ്റ്റുകൾ മതവിഭാഗങ്ങൾക്കിടയിൽ ശത്രുതയും പ്രകോപനവും സൃഷിട്ടിക്കുന്നതായാണ് പൊലീസ് പറയുന്നത്. കഴിഞ്ഞ മാസം 30 നാണ് വസ്തുതാന്വേഷണ റിപ്പോര്‍ട്ട് തയ്യാറാക്കാന്‍ അഭിഭാഷക സംഘം ത്രിപുരയിലെത്തിയത്.

കഴിഞ്ഞ ദിവസം വസ്തുതാന്വേഷണ റിപ്പോര്‍ട്ട് പ്രകാശനം ചെയ്തിരുന്നു. അതിന് പിന്നാലെയാണ് അഭിഭാഷകര്‍ക്കെതിരെ യു.എ.പി.എ ചുമത്തി കേസെടുത്തത്. യു.എ.പിയിലെ 13-ാം വകുപ്പും ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ മറ്റുവകുപ്പുകളും ചുമത്തിയാണ് കേസെടുത്തത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News