കരളിന്റെ ആരോഗ്യത്തിനു കഴിക്കാം മണിത്തക്കാളി ഇലത്തോരൻ ,കൂട്ടിനൊരു മണിത്തക്കാളി ഇലക്കൂട്ടും

കരളിന്റെ ആരോഗ്യത്തിനു കഴിക്കാം മണിത്തക്കാളി ഇലത്തോരൻ ,കൂട്ടിനൊരു മണിത്തക്കാളി ഇലക്കൂട്ടും

മണിത്തക്കാളി ഇലയും കായും ഹൃദയത്തിന്റേയും കരളിന്റേയും ആരോഗ്യത്തിന് ഉത്തമമാണ്.മണിത്തക്കാളി ചെടിയിൽ നിന്നു വേർതിരിച്ചെടുത്ത ഉട്രോസൈഡ്-ബി എന്ന സംയുക്തം കരൾ അർബുദത്തിനെതിരെ ഫലപ്രദമെന്ന് രാജീവ് ഗാന്ധി സെന്റർ ഫോർ ബയോ ടെക്നോളജിയുടെ (ആർജിസിബി) ഗവേഷണ ഫലം.ശരീരത്തിലെ വിഷാംശത്തെ പുറം തള്ളുന്നു. ആന്റി ബാക്ടീരിയ ഗുണമുള്ളതിനാൽ ബാക്ടീരിയയ്ക്ക് കാരണമാകുന്ന പല രോഗങ്ങളെയും പ്രതിരോധിക്കും. തൊണ്ടയിലുണ്ടാകുന്ന അണുബാധ, തൊണ്ടവേദന ഇവയ്ക്കെല്ലാം പരിഹാരം. കുടൽപ്പുണ്ണ്, വായ് പുണ്ണ് ഇവയ്ക്കെല്ലാം ഉത്തമ ഔഷധമാണ് മണിത്തക്കാളി.

മണിത്തക്കാളി ഇലകൾ എങ്ങനെ തോരൻ വയ്ക്കാം എന്ന് നോക്കാം.ഇലയും ചെറിയ തണ്ടും ചേർത്ത് ചീര അരിയുന്നതു പോലെ അരിയുക. പാനിൽ ആവശ്യത്തിന് വെളിച്ചെണ്ണ ഒഴിച്ച് കടുകിട്ട് വറ്റൽ മുളക് മുറിച്ചിട്ട് മൂക്കുമ്പോൾ അരിഞ്ഞ ഇല വഴറ്റി കുറച്ച് തിരുമ്മിയ തേങ്ങയും ഒരു നുള്ള് മഞ്ഞൾ പൊടിയും രണ്ട് കഷണം ചെറിയ ഉള്ളിയും ഒരു നുള്ള് ജീരകവും എരിവിന് വേണ്ട കാന്താരി മുളകും ചേർത്ത് ചതച്ച് ചേർത്തിളക്കിയെടുക്കുക.

മണിത്തക്കാളി ഇലക്കൂട്ട്

മണിത്തക്കാളി ഇല – 200 ഗ്രാം
ഉണക്കലരി /പച്ചരി – 50 ഗ്രാം
കുരുമുളക് – 10 എണ്ണം
കായം – ആവശ്യത്തിന്
ഉപ്പ്
വെളിച്ചെണ്ണ – ആവശ്യത്തിന്

തയാറാക്കുന്ന വിധം
മണിത്തക്കാളി ഇല വേവിച്ച് ഉപ്പും ചേര്‍ത്ത് ഉടയ്ക്കുക. ഉണക്കലരി വറുത്ത് കായവും കുരുമുളകും കൂട്ടി പൊടിക്കുക. ഇത് ഇല വേവിച്ചതില്‍ ചേര്‍ത്ത് ആവശ്യത്തിന് വെളിച്ചെണ്ണയും കൂട്ടി ഉപയോഗിക്കുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News