ഡെങ്കിപ്പനി; 9 സംസ്ഥാനങ്ങള്‍ കേന്ദ്രസംഘം സന്ദര്‍ശിക്കും

ഡെങ്കിപ്പനി കൂടുതലായി ബാധിച്ച സംസ്ഥാനത്തിലേക്കും കേന്ദ്രഭരണ പ്രദേശങ്ങളിലേക്കും കേന്ദ്ര ആരോഗ്യമന്ത്രാലയം ഉന്നതതല സംഘങ്ങളെ അയക്കും. ഹരിയാന, പഞ്ചാബ്‌, രാജസ്ഥാൻ, തമിഴ്‌നാട്‌, ഉത്തർപ്രദേശ്‌, ഉത്തരാഖണ്ഡ്‌, ദില്ലി, ജമ്മു -കശ്‌മീർ എന്നിവിടങ്ങളിലേക്കാണ്‌ കേന്ദ്രസംഘങ്ങൾ എത്തുന്നത്.

രാജ്യത്താകെ 1,16,991 പേർക്കാണ്‌ ഡെങ്കിപ്പനി ബാധിച്ചത്‌.ഇതോടെയാണ്‌ ദേശീയ കൊതുകുജന്യരോഗ നിവാരണ പദ്ധതി, നാഷണൽ സെന്റർ ഫോർ ഡിസീസ്‌ കൺട്രോൾ, പ്രാദേശിക ഓഫീസുകൾ എന്നിവിടങ്ങളിൽ നിന്നുള്ള സംഘങ്ങളെ രോഗബാധ കൂടുതലുള്ള ഇടങ്ങളിലേക്ക്‌ അയക്കുന്നത്‌.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here