രാജസ്ഥാനിൽ ഇന്ധന വില കുറയ്ക്കില്ലെന്ന് കോൺഗ്രസ്

രാജസ്ഥാനിൽ ഇന്ധന വില കുറയ്ക്കില്ലെന്ന് കോൺഗ്രസ്. പെട്രോളിയം ഉൽപന്നങ്ങൾക്ക് ലോകത്ത് തന്നെ ഏറ്റവും കൂടുതൽ നികുതി ചുമത്തുന്ന സംസ്ഥാനമാണ് കോൺഗ്രസ് ഭരിക്കുന്ന രാജസ്ഥാൻ.

പെട്രോളിനും ഡീസലിനും കേന്ദ്ര സർക്കാർ എക്സൈസ് തീരുവ കുറച്ചിട്ടും രാജസ്ഥാനിൽ ഇന്ധന വില ഉയർന്നു തന്നെ നിൽക്കുകയാണ്. കേരളത്തിൽ പെട്രോൾ വില നൂറ്റി നാലിൽ എത്തി നിൽക്കുമ്പോൾ രാജസ്ഥാനിൽ ഒരു ലിറ്റർ പെട്രോളിന് നൂറ്റി പതിനൊന്ന് രൂപയിൽ കൂടുതൽ ആണ്.

രാജസ്ഥാനിൽ ഒരു ലിറ്റർ ഡീസലിന് കേരളത്തിൽ ഉള്ളതിനേക്കാൾ അഞ്ച് രൂപ കൂടുതലാണ് ഈടാക്കുന്നത്. രാജസ്ഥാനിൽ പെട്രോൾ ലിറ്ററിന് 40ശതമാനത്തോളം വാറ്റ് നികുതി ചുമത്തുന്നത് ആണ് ഇന്ധന വില വർധിക്കാൻ കാരണം. ഇക്കാര്യം മറച്ച് വെച്ചാണ് ഇന്ധന വില വർധനവിൻ്റെ കാര്യത്തിൽ കേരള സർക്കാരിന് എതിരെ സമരം നടത്തുമെന്ന് കേരളത്തിലെ കോൺഗ്രസ് പാർട്ടി പ്രഖ്യാപിച്ചിരിക്കുന്നത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News