അഭിനന്ദന്‍ വര്‍ദ്ധമാന് സേനയില്‍ സ്ഥാനക്കയറ്റം; നൽകിയത് ഗ്രൂപ്പ് ക്യാപ്റ്റന്‍ പദവി

ബാലാകോട്ട് വ്യോമാക്രമണത്തിനിടെ പാകിസ്ഥാന്‍ തടവിലാക്കിയ വ്യോമസേന പെെലറ്റ് അഭിനന്ദന്‍ വര്‍ദ്ധമാന് സേനയില്‍ സ്ഥാനകയറ്റം. ഇന്ത്യന്‍ വ്യോമസേന വിംങ് കമാന്‍ഡറും മിഗ് ബൈസണ്‍ പൈലറ്റുമായ വര്‍ദ്ധമാന് ഗ്രൂപ്പ് ക്യാപ്റ്റന്‍ പദവിയിലേക്കാണ് സ്ഥാനകയറ്റം അനുവദിച്ചിരിക്കുന്നത്.

2019 ഫെബ്രുവരി 14-ല്‍ പാകിസ്ഥാന്‍ ഭീകര സംഘടനയായ ജെയ്ഷെ ഇ മുഹമ്മദ് പുല്‍വാമയില്‍ നടത്തിയ ആക്രമണത്തില്‍ ഇന്ത്യയ്ക്ക് 40 സിആര്‍പിഎഫ് ജവാന്മാരെയാണ് നഷ്ടമായത്. ഇതിന് മറുപടിയായി ബാലകോട്ട് ആക്രമണം നടത്തിയ ഇന്ത്യന്‍ വ്യോമസേനയുടെ പന്ത്രണ്ട് മിറാഷ് 2000 പോര്‍ വിമാനങ്ങള്‍ പാകിസ്ഥാന്‍ അതിര്‍ത്തി കടന്ന് ഭീകരരുടെ പരിശീലന കേന്ദ്രങ്ങള്‍ തകര്‍ത്തു.

വ്യോമാക്രമണത്തിനിടെ തകര്‍ന്നുവീണ തന്റെ മിഗ് 21 വിമാനത്തില്‍ നിന്ന് രക്ഷപ്പെട്ട വര്‍ദ്ധമാനെ പാക് സൈനികര്‍ കണ്ടെത്തി തടവിലാക്കുകയായിരുന്നു. പിടിയിലാകുന്നതിന് മുന്‍പ് പാകിസ്ഥാന്റെ എഫ്-16 വിമാനം വര്‍ദ്ധമാന്‍ തകര്‍ത്തിരുന്നു. ഇരു രാജ്യങ്ങള്‍ തമ്മിലെ ചർച്ചകള്‍ക്കൊടുവില്‍ മൂന്ന് ദിവസത്തെ പാക് തടങ്കലില്‍ നിന്ന് മോചിതനായി മാർച്ച് 1-ന് വർദ്ധമാന്‍ രാജ്യത്ത് തിരിച്ചെത്തി. ഇന്ത്യയുടെ വീരപുത്രനായി മടങ്ങിയ അഭിനന്ദന്‍ വര്‍ദ്ധമാനെ പിന്നീട് രാജ്യം വീര ചക്ര പുരസ്‌കാരം നല്‍കി ആദരിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News